ഓഗസ്റ്റ് 13ന് (ശനി) തിരുവല്ലയില്വച്ചുനടക്കുന്ന മാര്‍ത്തോമ്മ സഭയിലെ
റമ്പാന്മാരായ വെരിറവ. ഉമ്മന്‍ ജോര്‍ജ് റമ്പാന്, വെരിറവ. കെ.വി. വര്‍ക്കി
റമ്പാന്, വെരിറവ. വര്‍ഗീസ് മത്തായി റമ്പാന് എന്നിവരുടെ
എപ്പിസ്കോപ്പല്സ്ഥാനാരോഹണം തല്‍സമയം പ്രക്ഷേപണംചെയ്യും. ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ ചിതറിപ്പാര്‍ക്കുന്ന മാര്‍ത്തോമ്മ സഭയിലെ ജനങ്ങള്‍ക്കും
താല്പര്യമുള്ളഏവര്ക്കുംതല്സമയം പ്രക്ഷേപണം http://tv.marthoma.in/ -ല്‍
ദര്‍ശിക്കുവാന്‍ സാധിക്കും.
ഇന്ത്യന്‍ സമയംരാവിലെ 7:30-ന് ആരംഭിക്കുന്ന
സ്ഥാനാരോഹണശുശ്രൂഷയെതുടര്ന്ന് 11
മണിക്ക്ഒരുപൊതുസമ്മേളനവുംഉണ്ടായിരിക്കുന്നതാണ്. തിരുവല്ല എസ്. സി. സെമിനാരി
ഗ്രൗണ്ടില്വച്ചുനടക്കുന്നശുശ്രൂഷയിലേക്ക് ഏവരെയും സസന്തോഷം സ്വാഗതം
ചെയ്യുന്നതായും സ്ഥാനാരോഹണശുശ്രൂഷ സഭയ്ക്കും ദൈവരാജ്യത്തിനും അനുഗ്രഹമായിതീരുവാന്
എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സഭാ സെക്രട്ടറിവെരി. റവ.കെ. എസ്. മാത്യു
അഭ്യര്‍ത്ഥിച്ചു.