Image

ബൈഡൻ അമേരിക്കൻ സൈനികരെ രക്ഷിക്കുന്നുണ്ടോ? (ബി ജോൺ കുന്തറ)

Published on 30 January, 2024
ബൈഡൻ അമേരിക്കൻ സൈനികരെ രക്ഷിക്കുന്നുണ്ടോ? (ബി ജോൺ കുന്തറ)

ഇറാനെ നിലക്കു നിറുത്തുവാൻ ബൈഡൻ ഭരണത്തിനു സാധിക്കില്ലേ? നമ്മുടെ സൈനികരെ ആഗോളതലത്തിൽ സമാധാന ലക്ഷ്യം മുന്നിൽക്കണ്ടു പറഞ്ഞു വിടുമ്പോൾ അവരെ ആപത്തുകളിൽ നിന്നും ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ നിന്നും രക്ഷിക്കേണ്ട ചുമതല പരമ സൈനിക അധ്യക്ഷനായ അമേരിക്കൻ പ്രസിഡൻറ്റിറ്റെ കരങ്ങളിൽ. 

ഇപ്പോൾ ഗൾഫിൽ റെഡ് സീ മേഖലയിൽ,നേവി ഷിപ്പ് U S S ബറ്റാൻ അതിൽ സേവനമനുഷ്ടിക്കുന്ന  ഒരു മകൻറ്റെ പിതാവ് എന്ന നിലയിൽ ഇത് എഴുതുന്നു.
ഞങളുടെ മോൻ നോർഫോൾക് വെർജീനിയയിൽ അവരുടെ താവളത്തിൽ നിന്നും കഴിഞ്ഞ ജൂലൈയിൽ ഒരു സാധാരണ ഡിപ്ലോയമൻറ്റ് എന്നരീതിയിൽ യു സ് സ് ബറ്റാൻ എന്ന കപ്പലിൽ മെഡിറ്ററേനിയൻ പ്രദേശത്തേക്ക് പുറപ്പെട്ടതാണ്. ഇതുപോലുള്ള വിന്യസനം സാധാരണ ആറുമാസങ്ങൾ നീണ്ടു നിൽക്കുന്നവ ആയിരിക്കും.

എന്നാൽ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേൽ യുദ്ധം തുടങ്ങി.  യു സ്‌ നേവിയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. അങ്ങിനെ യു സ്‌ സ് ബറ്റാൻ ഗതി മാറ്റി ഇസ്രായേൽ തീരമായ ചുമന്ന കടലിൽ എത്തുന്നു. കൂടെ മറ്റു രണ്ടു കപ്പലുകളും. ഇവരുടെ പ്രധാന ചുമതല റെഡ് സീയിൽ സഞ്ചരിക്കുന്ന ചരക്കു കപ്പലുകളെ ഇറാൻ നയിക്കുന്ന ഒളി യുദ്ധക്കാരുടെ ആക്രമങ്ങളിൽ നിന്നും രക്ഷിക്കുക കൂടാതെ യമനിൽ നിന്നും ഇസ്രയേലിലേയ്ക്ക് തൊടുത്തുവിടുന്ന റോക്കറ്റുകളെ ആകാശത്തിൽ നിന്നേ നിർവീജ്യമാക്കുക .

ഇന്നലെ കേട്ട വാർത്ത ഇറാൻ ഒളിയുദ്ധക്കാർ റോക്കറ്റയച്ചു ജോർദാൻ മേഖലയിൽ ഉള്ള ഒരു അമേരിക്കൻ സൈനിക താവളം നശിപ്പിക്കുവാൻ ശ്രമിച്ചു അതിൽ മൂന്നു അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു നിരവധിക്ക് പരിക്കുകളും ഏറ്റു. ഇറാൻ കാണുന്ന ഏറ്റവും വലിയ സാത്താൻ അമേരിക്ക എന്നത് ഒരു രഹസ്യമല്ല അതുകഴിഞ്ഞാൽ ഇസ്രായേൽ.  ആ സാഹചര്യത്തിൽ ഇസ്രയേലിനെ രക്ഷിക്കുവാൻ ശ്രമിക്കുന്ന അമേരിക്കൻ സേന കടലിലും കരയിലും സുരക്ഷിതരല്ല ഇതെല്ലാം നമ്മുടെ ഭരണ നേതാക്കൾക്ക് നന്നായി അറിയാം.

ഇന്നലെ നടന്ന മാതിരി ആക്രമ ഉദ്യമങ്ങൾ നാളുകളായി നടക്കുന്നു. അതിനൊന്നും അമേരിക്ക കാര്യമായി പ്രതികരണം നടത്തിയിട്ടില്ല കാരണം ഇതായിരിക്കാം നമ്മുടെ സൈനികരാരും കൊല്ലപ്പെടുന്നില്ല അതിനാൽ ഇറാനെതിരായി കാര്യമായി ഒന്നും ചെയ്യെണ്ട.
അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നതിനു കാത്തിരിക്കരുതായിരുന്നു. വെട്ടുവാൻ വരുന്ന പോത്തു വെട്ടുവാൻ ശ്രമിച്ചാൽ പ്രതികരിച്ചാൽ മതി എന്നതാണോ ബൈഡൻറ്റെ നയം? നേരത്തെ കണ്ടറിഞ്ഞു ഇറാന് ശരിക്കും വേദന പ്പെടുന്ന രീതിയിൽ ബൈഡൻ ഭരണം എന്തെങ്കിലും കാട്ടേണ്ടിയിരുന്നു.

ഇപ്പോൾ മിഡിലീസ്റ്റിൽ നടക്കുന്ന എല്ലാ അതിക്രമങ്ങളുടെയും മനുഷ്യക്കുരുതിയുടെയും പ്രധാന കാരണക്കാരൻ ഇറാൻ ഭരിക്കുന്ന ഇസ്ലാം തീവ്രവാദികൾ. ഇവരുടെ കറുത്തകരം എല്ലായിടത്തുമുണ്ട് അമേരിക്കയിൽ ഇപ്പോൾ കാണുന്ന തുറന്ന തെക്കൻ അതിർത്തി വഴിയും ഈ തീവ്രവാദികൾ നമ്മുടെ നാട്ടിലും എത്തിയിട്ടുണ്ട് എന്നതിൽ സംശയം വേണ്ട.

ഞങ്ങൾ മോനുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ബന്ധപ്പെടുന്നുണ്ട് അത്ര എളുപ്പമല്ല ബന്ധപ്പെടുക. സാധാരണ ആറുമാസം നീണ്ടിരുന്ന ഡിപ്ലോയിമെൻറ്റ് ഇപ്പോൾ രണ്ടു മാസങ്ങൾ കൂടി നീട്ടിയിരിക്കുന്നു . ഇറാനെ ആരെങ്കിലും നിലക്കു നിറുത്താതെ മിഡിലീസ്റ്റിൽ സമാധാനം പ്രതീക്ഷിക്കേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക