Image

ഗാന്ധി രക്തസാക്ഷി ദിനം (അല്ല പിന്നെ - 71:രാജൻ കിണറ്റിങ്കര)

Published on 30 January, 2024
ഗാന്ധി രക്തസാക്ഷി ദിനം (അല്ല പിന്നെ - 71:രാജൻ കിണറ്റിങ്കര)

ശശി :  ഇന്ന് ഗാന്ധി രക്തസാക്ഷി ദിനമാണ്.

സുഹാസിനി :  അപ്പോൾ കവികൾ കാടിറങ്ങിയിട്ടുണ്ടാവുമല്ലോ.

ശശി : എടീ, സത്യത്തിൽ കവികളാണ് ഇത്തരം പ്രധാന ദിനങ്ങൾ ജനങ്ങളെ ഓർമ്മിപ്പിക്കുന്നത്

സുഹാസിനി :  എനിക്ക് സംശയം ഗാന്ധി വെടിയേറ്റാണോ മരിച്ചത്, അതോ നിങ്ങളെ പോലുള്ള ആരുടെയോ ഗാന്ധി കവിതകൾ വായിച്ച് സ്വയം വെടിവച്ചതാണോ എന്ന് 

ശശി : അതിന് അന്ന് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇല്ലല്ലോ.  എൻ്റെ സംശയം അതല്ല, ഗാന്ധി ജയന്തിക്ക് അവധിയുണ്ട്, മരിച്ച ദിവസം അവധി കൊട്ടുക്കാത്തത് എന്താന്നാ ?

സുഹാസിനി : ഗാന്ധി ജയന്തിക്ക് വർഷത്തിൽ ഒരു ദിവസം ലീവ് കൊടുത്താൽ പോരേ, അതാണ്

ശശി :  മരണ ദിനം പിന്നെ ഒന്നിൽ കൂടുതലുണ്ടോ?

സുഹാസിനി :  ഗാന്ധിജി ദിവസേന പലതവണ  കൊല്ലപ്പെട്ടു കൊണ്ടിരിക്കയല്ലേ ഇപ്പോൾ, അല്ല പിന്നെ!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക