ഹിന്ദി സിനിമയില്‍ സംവിധായകനും നായകനും ആയിരുന്ന വിജയ് ആനന്ദ് അസാധാരണ വൈഭവത്തോടെ ഗാനങ്ങളുടെ ചിത്രീകരണം നടത്തിയിരുന്നത്. പ്രത്യേകിച്ച് നായികയുടെയും നായകന്റെയും പ്രണയഗാനരംഗങ്ങള്‍ അവിസ്മരണീയ തലങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ വിജയിന് കഴിഞ്ഞിരുന്നു. ഒരു പക്ഷേ ചിത്രങ്ങള്‍ വളരെ വേഗം മറക്കാതിരിക്കുവാന്‍ ഈ ഗാനങ്ങളും അവയുടെ അസാധാരണ ചിത്രീകരണങ്ങളും സഹായിച്ചിട്ടുണ്ട്. 'ഗൈഡ്' എന്ന ചിത്രത്തെ ക്ലാസ്സിക്ക് നിലവാരത്തിലേയ്ക്ക് എത്തിക്കുവാന്‍ വിജയിന് കഴിഞ്ഞിരുന്നു. ഒരു പക്ഷേ ചിത്രങ്ങള്‍ വളരെ വേഗം മറക്കാതിരിക്കുവാന്‍ ഈ ഗാനങ്ങളും അവയുടെ അസാധാരണ ചിത്രീകരണങ്ങളും സഹായിച്ചിട്ടുണ്ട്. 'ഗൈഡ്' എന്ന ചിത്രത്തെ ക്ലാസ്സിക്ക് നിലവാരത്തിലേയ്ക്ക് എത്തിക്കുവാന്‍ വിജയിന് കഴിഞ്ഞു.
വെറും ഒരു കച്ചവട സിനിമ എന്ന് മാത്രം വിശേഷിക്കപ്പെടാനാവുന്ന 1973 ലെ ധര്‍മ്മേന്ദ്രാ-രാഖി ചിത്രം, 'ബ്ലാക്ക് മെയില്‍' കാണാന്‍ ആരാധകര്‍ വീണ്ടും വീണ്ടും തിയേറ്ററുകളില്‍ എത്തിയത് 'പല്‍ പല്‍ ദില്‍ കെ പാസ്തും രഹതി ഹോ' എന്ന ഹിറ്റ് ഗാനം കേള്‍ക്കാനും ചിത്രീകരണം ആസ്വദിക്കുവാനും വേണ്ടി ആയിരുന്നു. അന്ന് തിയേറ്ററുകളിലെ വലിയ സ്‌ക്രീനുകള്‍ മാത്രം ആയിരുന്നു ഇതിനുള്ള ആശ്രയം.
ശത്രുഘന്‍ സിന്‍ഹ അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിച്ച രാഖി(ആശ)യോട് ധര്‍മ്മേന്ദ്രയ്ക്ക് കലശലായ പ്രേമം. പ്രേമം ആശയെ നേരില്‍ കണ്ട് തുറന്ന് പറയാന്‍ അയാള്‍ക്ക് വലിയ ഭയം. അയാള്‍ കണ്ടുപിടിച്ച വഴി തന്റെ പ്രേമം കത്തുകളില്‍ എഴുതി അവ ഭദ്രമായി ആശയുടെ വീടു വാതില്‍ക്കല്‍ നിക്ഷേപിക്കുകയാണ്. നായിക കത്തുകളുടെ കെട്ടഴിച്ച് തുറന്ന് വായിക്കുവാന്‍ തുടങ്ങുമ്പോള്‍ ഗാനം ആരംഭിക്കുന്നു. കത്തുകള്‍ പലതും അവളുടെ കൈകളില്‍ നിന്ന് വഴുതി പോകുന്നു. ചിലത് പറന്നു പോകുന്നു. ചിലത് മുറ്റത്തെ ചെടികളില്‍ തങ്ങി നില്‍ക്കുന്നു. കല്യാണ്‍ജി-ആനന്ദ്ജി ടീമിന്റെ സംഗീതത്തില്‍ കിശോര്‍കുമാര്‍ പാടിയ രാജീന്ദര്‍ കിഷന്റെ വരികള്‍ ഇങ്ങനെ:
പല്‍ പല്‍ ദില്‍ കെ പാസ് തും രഹ്തി ഹോ
ജീവന്‍കി പ്യാസ് യേ കഹ്തിഹോ
ഹര്‍ശ്യാം ആന്‍ഖോംപര്‍ തേരാ ആചല്‍ ലഹരായേ
ഹര്‍ രാത് യാദോംകി ബാറാത് ലേ ആയേ....
ഇങ്ങനെ പോകുന്നു ആരാധകര്‍ അന്ന് നെഞ്ചിലേറ്റിയ വരികള്‍ക്ക് കത്തുകള്‍ അന്യം നില്‍ക്കുമ്പോഴും ഹൃദയഹാരിത വര്‍ധിക്കുന്നതേ ഉള്ളൂ.