ശശി : കേരള ബജറ്റില്‍ നദികളില്‍ മണല്‍ വാരലിന് അനുമതി നല്‍കിയത്രെ
സുഹാസിനി : മണലെവിടെ നദികളില്‍ ? മണ്ണ് വാരലിന് എന്നാവും പറഞ്ഞത്, അല്ല പിന്നെ
ശശി : മദ്യത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് കൂടുമത്രെ.
സുഹാസിനി : തലയില്‍ വെളിച്ചമില്ലെങ്കില്‍ വഴിയില്‍ വെളിച്ചമുണ്ടായിട്ടെന്താ? . ലൈറ്റ് ഓഫാക്കി വൈദ്യുതി ലാഭിക്കാം. അല്ല പിന്നെ!
ശശി : സ്ത്രീ സുരക്ഷക്ക് 10 കോടി നീക്കി വച്ചിട്ടുണ്ട്.
സുഹാസിനി : അതെങ്കിലും കടം പറയാതിരുന്നാല്‍ മതിയായിരുന്നു. അല്ല പിന്നെ
ശശി : എല്ലാ ജില്ലയിലും ഒരു മോഡല്‍ സ്‌കൂള്‍ വരുമത്രെ.
സുഹാസിനി : പഠിപ്പു മുടക്കിന്റെ മോഡല്‍ പഠിപ്പിക്കാനാവും. അല്ല പിന്നെ
ശശി : ചാമ്പ്യന്‍സ് ട്രോഫി വള്ളംകളി ലീഗിന് 9.96 കോടി രൂപ നീക്കി വച്ചു വത്രെ
സുഹാസിനി : ദേ അതും ലീഗിന്, വീണ്ടും ന്യൂനപക്ഷ പ്രീണനം, അല്ല പിന്നെ
ശശി : കേരളത്തെ നോബോട്ടിക് ഹബ്ബാക്കി മാറ്റുമത്രെ
സുഹാസിനി : ഇപ്പഴേ പാര്‍ട്ടി നേതൃത്വം പറയുന്നത് അതേപടി അനുസരിക്കുന്ന റോബോട്ടുകളാണ് കേരളക്കാര്‍, അല്ല പിന്നെ
ശശി : പങ്കാളിത്ത പെന്‍ഷനില്‍ പുനരാലോചന ചെയ്യുമത്രെ.
സുഹാസിനി : പങ്കാളികള്‍ ഒക്കെ ലിവിങ് പാര്‍ട്ണര്‍ ആയത് കൊണ്ടാവും, അല്ല പിന്നെ.