Image

‘ചേരാത്ത ഒരാളെ ഹൃദയംതുറന്നു സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല’; വീണ്ടും കുറിപ്പുമായി എലിസബത്ത്

Published on 07 February, 2024
‘ചേരാത്ത ഒരാളെ ഹൃദയംതുറന്നു സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല’; വീണ്ടും കുറിപ്പുമായി എലിസബത്ത്

ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ, എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും എന്നർഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചത്. ഇപ്പോഴിതാ താൻ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു കുറിപ്പുമായി എലിസബത്ത് സമൂഹ മാധ്യമത്തിലെത്തി.

നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ എന്ന് തുടങ്ങുന്ന വരികളുള്ള കുറിപ്പാണ് അവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഹൃദയശുദ്ധിയുള്ളവർ സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പിന്റെ ബാക്കി ഭാഗം. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാൻ ദൈവം എലിസബത്തിനു ശക്തി നൽകട്ടെയെന്നും
 
ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ജീവിതത്തിലെ സങ്കടങ്ങൾ മുഴുവൻ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്ന് സ്നേഹത്തോടെ ഉപദേശിച്ചവരുമുണ്ട്. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയിൽ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകർ ചോദിക്കുന്നത്. ബാല ആശുപത്രിയിൽചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക