Image

കുന്നും കുഴിയും ( പിറന്നാൾ സ്പെഷ്യൽ : പി. സീമ )

Published on 08 February, 2024
കുന്നും കുഴിയും ( പിറന്നാൾ സ്പെഷ്യൽ : പി. സീമ )

"ഇന്ന് Feb..8th   നിന്റെ birthday ആയിട്ട് താഴേക്കു നോക്കീട്ടു ഒരു പാതാളക്കുഴിയും, അതിന്റെ വക്കത്തു ഒരു ചുവന്ന കൊടിയും  മാത്രമേ കാണുന്നുള്ളല്ലോ. നീ ഇതെവിട്യാ?  "

"ഞാൻ അല്ലേ  ആ കുഴിയുടെ വക്കത്ത്  ചുവന്ന കൊടിയും പിടിച്ചു  കുത്തിയി രിക്കുന്നെ. കണ്ണ് കാണാൻ മേലേ?. നിന്റെ അശരീരി ഞാൻ കേൾക്കണുണ്ട്.   ആ കുഴി കുഴിച്ചത് ആരാന്നു നിനക്ക് അറിയാൻ മേലേ?  നിന്റെ മൊതലാളി അല്ലാണ്ട്  വേറെ ആരാ..."

"വഴക്കുണ്ടാക്കാതെ... നീ ആ പറഞ്ഞിടത്തു പോയില്ല്യ ല്ലേ അതല്ലേലും അത്രേ ഉള്ളൂന്നു എനിക്കറിയാം...നിന്റെ കാര്യല്ലേ?"

"അങ്ങനെ കളിയാക്കാനൊന്നും ല്ല്യ നിക്ക് അവിടെ ചെന്നാൽ   പാസ്സ് ഒക്കെ കിട്ടിയേനെ..അറിയാവുന്ന, നിലയും വിലയും ഉള്ള സുഹൃത്തുക്കൾ ഒക്കെ വിളിച്ചതാ..പിന്നെ stay എവിടെയാ ന്നൊക്കെ കുട്ടി ചോദിച്ചപ്പോ പേടി ആയിപ്പോയി " 

"പിന്നെ ഒരു കാര്യോം കൂടിയുണ്ടേ... ആരോടും പറയണ്ട..2017 ൽ  തിരുവന്തോരത്ത് വെച്ചു   ഒരു കമല സുരയ്യ  സമ്മാനം  ഞാൻ മേടിച്ചപ്പോ  അന്ന് സ്പെഷ്യൽ ജൂറി അവാർഡ് കിട്ടിയവരിലെ   ഒരു കുട്ടി  ഈ  "ക,"ഉത്സവത്തിൽ ഒരു സെഷനിൽ വേദി പങ്കിടുന്നുണ്ട്. മാധവിക്കുട്ടിയമ്മേടെ  കദ യിലെ  ആ ജാനുവമ്മ പറഞ്ഞ   പോലെ അത് കേട്ടപ്പോ ഞാൻ അങ്ങട് ഇല്ല്യാണ്ടായി പോയി "

"ഓ   അതിനു നീ എന്തിനാ ഇല്ല്യാണ്ട് ആയി പോണത്.?.അന്ന് നിന്റെ കഥയിലെ ആഞ്ചല മേരി ചുരുണ്ടു കൂടി കിടന്ന ഒരു കിടപ്പ് അത്രയ്ക്ക് സങ്കടം ഉണ്ടാക്കീല്ലേ.  അതാ  നിനക്ക് സമ്മാനം കിട്ടിയേ... പിന്നെ   ആ കുട്ടീടെ പ്രതിഭ അങ്ങ് കത്തി കേറിക്കാണും.. നിന്റേത് പുകമഞ്ഞു മൂടി പോയും കാണും   അതൊക്കെ ജീവിത സാഹചര്യങ്ങൾ, വായന,   എഴുത്തുലോകത്തിലൂടെ മുന്നേറാൻ ഉള്ള  ത്വര..,  ഇവയെ ഒക്കെ ആശ്രയിച്ചിരിക്കും.  അതൊന്നും കാര്യമാക്കണ്ട."

"അതും ഒരു ശരി തന്നെയാ.."

"വർഷങ്ങളായിട്ട് മാത്രൂമീൽ കഥ എഴുതി വയലാർ പുരസ്കാരം വരെ കിട്ടിയ ഒരു എഴുത്തുകാരന്  വേറൊരു സമ്മാനം കൊടുക്കാൻ കൂട്ടി കൊണ്ടു ചെന്നപ്പോ എന്താ ഉണ്ടായേ.?സംഘാടകർ വരുവോളം നമ്മൾ അവരെയും  കാത്തിരുന്ന നിലയത്തിലെ പ്രധാന ആള് ചോദിച്ചില്ലേ "ഇതാരാ" ന്ന്..കേട്ടപ്പോ അന്ന് നമ്മള് അങ്ങട് ഇല്ല്യാണ്ടായിപ്പോയില്ലേ പിന്നെയാ നീ . വേദി ഇല്ലേൽ സദസ്സിൽ ഇരുന്നൂടെ ?"

"എങ്ങും ഇരുന്നില്ലേലും   നിയ്ക്കു ഒരു കൊഴപ്പോം ല്ല്യ.., നിനക്ക് കൂടെ വരണമാരുന്നോ.?എന്നിട്ട് വേണം തുടലും പൊട്ടിച്ചു വല്ലോരേം   ഓടിച്ചിട്ടു കടിക്കാൻ ⛹🏼‍♂️⛹🏼‍♂️⛹🏼‍♂️"

"അതിനു ഞാൻ ചിന്നൻ അല്ല..കടിക്കാൻ ..ബൗ ബൗ എന്ന് കുര ച്ചില്ലല്ലോ .ആ കുഴി മാന്തിയ  നിന്റെ   സഖാവ് തന്നെയാ ഈ ഞാൻ....ചിന്നന്റെ നടു നിന്റെ അമ്മ തല്ലി ഒടിച്ചില്ലേ "

"ഓ അങ്ങനെ.. ന്നാലും നിയ്ക്കു വേദിയും സദസ്സും ഒന്നും വേണ്ടാരുന്നു..ഈ പാതാളക്കുഴി കുഴിച്ചു വെച്ചിട്ട് എന്നെ അതിന്റെ വക്കത്തു  ഒരു ചുവന്ന കൊടിയും കുത്തി ഇരുത്തീട്ട്    നിങ്ങള്   ഇതെന്നാ പോക്കാ പോയത് ?   ഞാൻ എപ്പോ കുഴീൽ പോകുമെന്ന് ഒരു പിടീം ഇല്ല്യാട്ടോ..അതിനു മുൻപ്   ഈ സൗഹൃദ വലകളിൽ ഒക്കെ പോയി വീഴാതേം നോക്കണം.. ചിലത്  സർവത്ര കുഴപ്പമാ...നല്ലവരും ഉണ്ട് കൂടുതൽ വിസ്തരിക്കാൻ നിന്നാൽ അമ്മ വടിയും കൊണ്ടു   ഭൂമീല് ക്ക് ഇറങ്ങി വരും.. അവിടെ നിങ്ങളേം തല്ലും  ഇവിടെ എന്നേം തല്ലും ..ഒന്നാമതെ നിങ്ങൾക്ക്   നടുവിനു രണ്ടു ഡിസ്ക്  ഇല്ലാത്തതാ."

"എന്നാൽ പിന്നെ പോയേക്കുവാ... ലാൽസലാം...നീ പറഞ്ഞ കുഴി ഞാൻ മനപ്പൂർവം കുഴിച്ചതല്ല ട്ടോ കുന്നെടുത്തു കുഴീൽ ഇട്ടപ്പോ കുന്നും ഇല്ല്യ   കുഴിയും ല്ല്യാണ്ട് ആയി പോയതാ   ക്ഷമീര്...ഇപ്പൊ കുഴി മാത്രേ ഉള്ളൂ..കുന്നിലെ മണ്ണ് മുഴുവൻ മാന്തി അന്യന്റെ കണ്ടത്തിൽ കൊണ്ടു .പോയി  ഇട്ടില്ലേ  ഈ ഞാൻ തന്നെ.. കുട്ട്യോൾക്ക് വീട്ടിലേയ്ക്കുള്ള വഴി ഇല്ല്യാണ്ടായില്ലേ ന്ന് ഓർക്കുമ്പോ...സങ്കടാ ."

"സാരല്യ എന്നാലും കുട്ട്യോള് സ്നേഹം ഉള്ളോരാ.. നിങ്ങള് "ചിണ്ടൻ "എന്ന ഒരു സഖാവിന്റെ പേരിടാം എന്ന് പറഞ്ഞ ചെറിയ മോന്റെ അടുത്താ ഞാൻ ഇപ്പൊ. "ചിണ്ടൻ" എന്ന് പേരും കൂടി ഇട്ടിരുന്നേൽ അവൻ  കണ്ടം വഴി ഓടിച്ചു നാട് കടത്തിയേനെ..ഇപ്പൊ. "കൃഷ്‌ണേന്ദു "ന്ന് പെൺ പേര് ഇട്ടതിനു തന്നെ അവന് ദേഷ്യാ..

"കൃഷ്ണ" എന്നേ പറയുള്ളു   ആര് ചോദിച്ചാലും. അത്  ന്തായാലും കൊള്ളാം..ഭഗവാന്റെ പേരല്ലേ...നല്ലതാ എത്ര പര്യായങ്ങളാ.

"കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദനാ
കൃഷ്ണ ഗോവിന്ദ നാരായണ ഹരേ
അച്ചൂതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണ ഹരേ "

ഇനി ഇതും ജപിച്ചു ഇരിയ്ക്കുമ്പോ തന്നെ പെട്ടെന്ന് എങ്ങാനും  ഞാൻ  ആ പാതാള കുഴിലേക്കു  വീണു  ഉടലോടെ സ്വർഗത്തിൽ പോകുവോന്ന് അവിടെ ഇരുന്നാ അറിയാൻ  പറ്റുവോ ?. കൊടുത്ത പരാതീൽ തീർപ്പ്   ആയീന്നാ   മെസ്സേജ് വന്നത് . എന്താന്നു അറീല്ല. നിയ്ക്കു   ഇനി   ഒരുപാട്  birthday  ഒന്നും   വേണം ന്നില്ല്യ..ട്ടോ... ഇദ്   തന്നെ ധാരാളായി..  ആ കുഴീലേക്ക്   വീണു പോയാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. അതിനു മുൻപ്   എന്നെ കൂടി അങ്ങട് വിളിച്ചോളാൻ ആ പുള്ളിക്കാരനോട് പറഞ്ഞേക്ക്...ട്ടോ പോത്തിന്റെ പുറത്ത്   കണക്കു പുസ്തകോം  ആയി ഇരിപ്പുണ്ടാകും. നല്ല കൃത്യതയാ..ഒരു നിമിഷം കൂടുതലും തരില്ല്യ.. കുറവും തരൂല... അത് .ആരാന്ന് മനസ്സിലായില്ലേ...? ഇല്ലേൽ പറയാം..

കാക്കയിൽ ഉണ്ട്
പൂച്ചയിൽ ഇല്ല
വലയിൽ ഉണ്ട്
തളയിൽ ഇല്ല
മനുഷ്യൻ ൽ ഉണ്ട്
മൃഗത്തിൽ ഇല്ല "

(ഉത്തരം പറയാൻ ആർക്കെങ്കിലും പേടി ആകണുണ്ടെങ്കിൽ മിണ്ടണ്ടാ ട്ടോ.. "ഞാൻ ഒന്നും പറഞ്ഞും ല്ല്യ നിങ്ങൾ ഒന്നും കേട്ടുല്ല്യ ")അപ്പൊ ആരെങ്കിലും ഈ day യിൽ birth ഉണ്ടെങ്കിൽ അവർക്കു ഒക്കെ എന്റെ birthday ആശംസകൾ.... ആയുഷ്മാൻ ഭവ... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക