പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ പുതിയ അപ്ഡേറ്റില്‍ സന്തോഷിച്ചിരിക്കുകയാണ് ആരാധകർ.
ഭ്രമയുഗത്തിന്റെ ഗ്ലോബല്‍ ട്രെയിലർ ലോഞ്ചിന്റെ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫെബ്രുവരി 10 നു യുഎഇ സമയം വൈകിട്ട് 7 മണിക്കാണ് ട്രെയിലർ ലോഞ്ചിങ് നടക്കുക. അബുദാബി അല്‍വഹ്ദ മാളിലാണ് ലോഞ്ചിങ് ചടങ്ങുകള്‍ നടക്കുന്നത്.മമ്മൂട്ടിയും ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റർ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു