Image

നിലയുടെ കുഞ്ഞനിയത്തിയുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും

Published on 09 February, 2024
നിലയുടെ കുഞ്ഞനിയത്തിയുടെ പേര് വെളിപ്പെടുത്തി  പേളിയും ശ്രീനിഷും

ലയാളികളുടെ ഇഷ്ടതാരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇരുവരുടേയും ആദ്യ കണ്‍മണി നിലയും. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപാണ് ഇരുവർക്കും രണ്ടാമത്തെ കണ്‍മണി പിറന്നത്.

കുഞ്ഞിന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഇപ്പോള്‍ നിലയുടെ കുഞ്ഞനിയത്തിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും കുടുംബവും. 'നിതാര ശ്രീനിഷ് ' എന്നാണ് രണ്ടാമത്തെ മകളുടെ പേര്.

കുഞ്ഞ് ജനിച്ചിട്ട് 28 ദിവസമായെന്നും മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞെന്നതുമടക്കമുള്ള വിശേഷങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. ഒപ്പം മകളുടെ മുഖം ആദ്യമായി സമൂഹ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും പേളി പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

2019ല്‍ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക