അയോധ്യയില്‍ പുതുതായി പ്രതിഷ്ഠിച്ച രാമക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് അയോധ്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന രാമക്ഷേത്രത്തിലെ മെത്രാഭിഷേക ചടങ്ങില്‍ അമിതാഭ് ബച്ചൻ പങ്കെടുത്തിരുന്നു.
പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ചു ക്ഷേത്രത്തിലേക്ക് പോകുന്ന അമിതാഭ് ബച്ചന്റെ വിഡിയോ പിടിഐ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രമുഖ ജ്വല്ലറി ബ്രാൻഡിൻ്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് താരം ഉത്തർപ്രദേശിലെത്തിയതെന്നാണ് വിവരം.
"സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തുന്നു" എന്ന അടിക്കുറിപ്പോടെ വാർത്താ ഏജൻസിയായ എഎൻഐയും അദ്ദേഹം ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു.