Image

'ഓസ്ലര്‍' 40 കോടി ക്ലബില്‍

Published on 09 February, 2024
'ഓസ്ലര്‍'  40 കോടി ക്ലബില്‍

യറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ‘എബ്രഹാം ഓസ്ലർ’ മികച്ച മുന്നേറ്റം നടത്തി തിയേറ്ററുകളില്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്.

ജനുവരി 11-ന് റിലീസായ ചിത്രം 40 കോടി ക്ലബില്‍ ഇടം ഇടംപിടിച്ചിരിക്കുകയാണ്. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന സിനിമയായിരിക്കുകയാണ് ‘എബ്രഹാം ഓസ്ലർ’.

ആഗോളതലത്തില്‍ 40.05 കോടിയാണ് കളക്ഷനെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. കേരള ബോക്സ് ഓഫീസില്‍ മാത്രമായി 22.64 കോടി ലഭിച്ചതായാണ് സൂചന. മോഹൻലാലിന്റെ ഫാൻ്റസി ത്രില്ലർ ‘മലൈക്കോട്ടൈ വാലിബനുമായി’ താരതമ്യം ചെയ്യുമ്ബോള്‍ കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളില്‍ ‘എബ്രഹാം ഓസ്‌ലർ’ വമ്ബിച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലാറായെത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നല്‍കിയത്. മൗത്ത് പബ്ലിസിറ്റി കൊണ്ടും മമ്മൂട്ടിയുടെ കാമിയോ റോള്‍ കൊണ്ടും റിലീസിന് ശേഷം പ്രേക്ഷകരാണ് സിനിമയെ സപ്പോർട്ട് ചെയ്തത്. ഒരു മാസത്തെ തിയേറ്ററോട്ടത്തിന് ശേഷം ചിത്രം ഈ മാസം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക