Image

സംഘടനാരംഗത്ത്  ചരിത്രം കുറിച്ച്   കേരള അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സി (കാഞ്ച്‌)

Published on 10 February, 2024
സംഘടനാരംഗത്ത്  ചരിത്രം കുറിച്ച്   കേരള അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സി (കാഞ്ച്‌)

കൂട്ടായ പ്രവർത്തനങ്ങളിൽ ഇനി എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാം എന്ന് ഓരോ നിമിഷവും ചിന്തിക്കുന്ന സംഘടനയാണ് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഒഫ് ന്യൂ ജേഴ്‌സി  (കാഞ്ച്). ചുറുചുറുക്കുള്ള നേതൃത്വവും പുത്തൻ ആശയങ്ങളും ഒന്നിക്കുമ്പോൾ എന്തൊക്കെ സാധിക്കുമെന്ന് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാലറിയാം. വർഷങ്ങളോളം കേരളത്തിൽ നിന്നും വിട്ടുനിൽക്കുന്നവരാണ്,

ബൈജു വർഗീസ്

എന്നിട്ടും കേരളത്തനിമ ഉള്ളിൽ സൂക്ഷിച്ച്, സ്വന്തം നാടിനെ മനസിലോർത്ത് അത്രയുമധികം പ്രോഗ്രാമുകളാണ് വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്നത്. ബൃഹദ് പദ്ധതികൾ ഗംഭീരമായി നടപ്പിലാക്കുന്നതിനുള്ള മൂലധനം ഒരേ മനസോടെ ഒന്നിച്ചു നിൽക്കുന്ന മനുഷ്യരും അത് ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ ആവേശവുമാണ്. വർഷങ്ങളായി സംഘടനയുടെ സാരഥ്യത്തിലുള്ളവർ മുതൽ ന്യൂജൻ കുട്ടികൾ വരെ തോളോടുതോൾ ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ടോം  നെറ്റിക്കാടൻ

പ്രസിഡണ്ട് ബൈജു വർഗീസ്, ജനറൽ സെക്രട്ടറി   ടോം  നെറ്റിക്കാടൻ, ട്രഷറർ നിർമൽ  മുകുന്ദൻ   എന്നിവരടങ്ങിയ  കമ്മിറ്റിയാണ് കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാഞ്ച്) 2024 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നിർമൽ  മുകുന്ദൻ

ഒരു വർഷം ഏതാണ്ട് 24  പരിപാടികളാണ് 'കാഞ്ച്' ആവേശത്തിമിർപ്പോടെ നടത്തുന്നത്. ഇക്കഴിഞ്ഞ ന്യൂ ഇയർ പ്രോഗ്രാമിൽ മാത്രം 500/ 550 കുടുംബങ്ങളാണ് പങ്കെടുത്തത്. ഒത്തുചേരലിന്റെ സകലവിധ സന്തോഷവുമായാണ് അന്ന് മലയാളി കുടുംബങ്ങൾ സംഘടനയുടെ കീഴിൽ ഒത്തുചേർന്നത്. പുതുതലമുറയെ ഒന്നിപ്പിക്കുന്ന വേദി കൂടിയാണ് സംഘടനയുടെ പ്രോഗ്രാമുകളെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ ആഘോഷം.  സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവലാണ് വരാൻ പോകുന്ന ഏറ്റവും ഗംഭീരമായ പ്രോഗ്രാം. കേരളത്തിലെ യൂത്ത് ഫെസ്റ്റിവലിന്റെ അതേ മാതൃകയിലാണ് ഈ മെഗാ ഇവന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്  KANJ  got talent. എന്ന മെഗാ യൂത്ത് ഫെസ്റ്റിവൽ ഇവന്റ് പ്ലെയ്ൻഫീൽഡിലുള്ള മാക്‌സോൺ മിഡിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 16 നു നടത്തും. ന്യൂ യോർക്ക് ന്യൂ ജേഴ്‌സി പെൻസിൽവാനിയ ഡെലവെയർ കണക്റ്റികട്ട് എന്നീ സ്റ്റേറ്റുകളിലെ കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള വേദി ഒരുക്കുന്നത്.

500 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ആറോളം വേദികളിലാണ് വിവിധ മത്സരങ്ങൾ അരങ്ങേറുന്നത്. ജഡ്ജസ്, പി.ആർ. രജിസ്്‌ട്രേഷൻ, ഫുഡ് എന്നിങ്ങനെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചാണ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്.  ചിട്ടയായ രീതിയിലാണ് ഒരുക്കങ്ങൾ മുന്നോട്ടു പോകുന്നത്. രാവിലെ എട്ടുമണിമുതൽ വൈകീട്ട് ഒമ്പതുമണിവരെയാണ് പ്രോഗ്രാമുകൾ നടക്കുന്നത്.

ഫൈവ് K വാക്ക് മാരത്തോൺ ആണ് സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും പോപ്പുലറായ പ്രോഗ്രാം. ഈ പ്രോഗ്രാം വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് വീടില്ലാത്ത ഒരാൾക്ക് കേരളത്തിൽ വീട് പണിതു നൽകുന്നത്. മേയ് 5 നാണ്‌  ഇത്തവണത്തെ  ഫൈവ് K വാക്ക്   മാരത്തോൺ റൺ. 500 റോളം ആളുകൾ മാരത്താണിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ, വോളിബാൾ ടൂർണമെന്റ്, ക്രിക്കറ്റ്, സോക്കർ, ചെസ് ടൂർണമെന്റ് എന്നിവയും വർഷാവർഷം നടത്തുന്നു. ആവേശത്തോടെയാണ് മലയാളികൾ ഈ സ്‌പോർട്‌സ് ഇവന്റുകളെ സമീപിക്കുന്നത്. മത്സരാവേശത്തോടെയാണ് ബാഡ്മിന്റണിലൊക്കെ 110, 120 ടീമുകളാണ് പങ്കെടുക്കുന്നത്.  ഫെബ്രുവരി 17 ന് നടക്കുന്ന ചെസ് മത്സരത്തിൽ മാത്രം 60 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഏപ്രിൽ 13ന് മറ്റൊരു ഇവന്റും സംഘടനയുടെ നേതൃത്വത്തിൽ അരങ്ങേറും.ഗായകരായ  റിമി ടോമി, ബിജുനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന കലാവിരുന്ന് 'പാട്ടുത്സവം' ആണ്‌
പ്രധാന ആകർഷണം. 1200 പേർ പരിപാടി ആസ്വദിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം 350 പേരുടെ രജിസ്‌ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞു. മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഓണം ഇവന്റ് സെപ്തംബർ 21ന് നടക്കും. സംഘടനയുടെ ഏറ്റവും അഭിമാനകരമായ ഇവന്റാണിത്. പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടായിരത്തോളമാളുകളാണ് ഇവന്റിന്റെ ഏറ്റവും വലിയ സന്തോഷം. അതിഥികൾക്കെല്ലാം വാഴയിലയിൽ ഊണു വിളമ്പിയാണ് കേരളത്തനിമയോടെ ഓണം ആഘോഷിക്കുന്നത്. ജാതിഭേദമന്യേ എല്ലാമലയാളികളും ഒറ്റ മനസോടെയാണ് കേരളത്തിൽ നിന്നും എത്രയോ ദൂരമകലെ ഗൃഹാതുരത്വ സ്മരണകളോടെ ഓണം കൊണ്ടാടുന്നത്. ഓരോ വർഷവും ഇവിടെയുള്ള മലയാളികൾ ഈ ആഘോഷത്തിനായി  കാത്തിരിക്കുന്നത് തനതുസംസ്‌കാരികത്തനിമ അതേ സുഗന്ധത്തോടെ ആത്മാവിലേക്ക് പകർത്തുന്നതിനാണ്.  

നെക്‌സ്റ്റ് ജെൻ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രൗഢമായ മറ്റൊരു പ്രോഗ്രാമാണ്. മലയാളം പഠനക്ലാസാണ് ഇതിൽ ഏറ്റവും അഭിമാനകരമായ നേട്ടം.കാഞ്ച് മലയാളം അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഇൻപേഴ്‌സൺ മലയാളം ക്ലാസുകൾ ആവേശത്തോടെയാണ് മലയാളികൾ വരവേറ്റത്. വരൂ നമുക്ക് മലയാളം പഠിക്കാം എന്ന ടാഗ് ലൈനോടെയാണ് പരിപാടി ഭംഗിയായി നടത്തുന്നത്.

 നൂറ്റിപത്ത് പേരാണ് രണ്ടു ലൊക്കേഷനുകളിലായി മലയാളം പഠിക്കുന്നത്. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളികുട്ടികൾക്ക് സ്വന്തം ഭാഷ അന്യം നിന്നുപോകരുതെന്ന കരുതലോടെയാണ് മലയാളം പഠിക്കാനുള്ള അവസരമൊരുക്കിയത്. വളരെ ആവേശത്തോടെയാണ് മലയാളി കുടുംബങ്ങൾ സ്വീകരിച്ചത്. പുതുതലമുറയ്ക്ക് വേണ്ടിയുള്ള പ്രോഗ്രാമുകൾ ആലോചിക്കുന്നതിനും അവ വിജയകരമായി നടപ്പിലാക്കുന്നതിനും നെക്‌സ്റ്റ് ജൻ ഫോക്കസ് ഗ്രൂപ്പ്, നെക്‌സ്റ്റ് ജെൻ ഹെൽത്ത് ആന്റ് ഫോക്കസ് ഗ്രൂപ്പ്, നെക്‌സ്റ്റ് ജൻ കൾച്ചർ ആന്റ് ഫിറ്റ്‌നസ് ഗ്രൂപ്പ് എന്നിങ്ങനെ വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

മലയാളി കമ്മ്യൂണിറ്റികളെ ഒത്തൊരുമയോടെ കൊണ്ടു പോവുന്നതിനായി വളരെ കാര്യക്ഷമതയോടെയാണ് ഭാരവാഹികൾ ഓരോ പ്രോഗ്രാമുകളിലും ഇടപെടുന്നതും സജീവമായി അവ മുന്നോട്ടുകൊണ്ടു പോകുന്നതും. 

 

സംഘടനാരംഗത്ത്  ചരിത്രം കുറിച്ച്   കേരള അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സി (കാഞ്ച്‌)സംഘടനാരംഗത്ത്  ചരിത്രം കുറിച്ച്   കേരള അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സി (കാഞ്ച്‌)സംഘടനാരംഗത്ത്  ചരിത്രം കുറിച്ച്   കേരള അസോസിയേഷൻ  ഓഫ് ന്യു ജേഴ്‌സി (കാഞ്ച്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക