Image

സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍ സന്തോഷമുണ്ട് : ഇല്ലിക്കല്‍ തോമസ്

Published on 10 February, 2024
 സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍   സന്തോഷമുണ്ട് :  ഇല്ലിക്കല്‍ തോമസ്

ടോവിനോ തോമസിന്റെ പുതിയ സിനിമ 'അന്വേഷിപ്പിൻ കണ്ടെത്തും' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ടോവിനോ തോമസിന്റെ യഥാർത്ഥ അച്ഛൻ തന്നെയാണ് സിനിമയിലും ടോവിനോയുടെ അച്ഛനായി വേഷമിടുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇപ്പോഴിതാ സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അച്ഛൻ ഇല്ലിക്കല്‍ തോമസ്.

'സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താല്‍പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ല. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതല്‍ ചെയ്യാനില്ലായിരുന്നു.ഇതിനു മുമ്ബ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തില്‍ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച്‌ ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഈ സിനിമ ഹിറ്റാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്' എന്നാണ് ടോവിനോയുടെ അച്ഛൻ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക