ഇതാണ് ബൈഡൻ രഹസ്യ രേഖ ചോർത്തൽ സംഭവത്തോട് അനുബന്ധിച്ചു അന്വേഷണത്തിലും തെളിവെടുപ്പുകളിലും നിന്നും കിട്ടിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തിയ സ്പെഷൽ ഉപദേശകൻ റോബർട്ട് ഹർ പ്രസിഡൻറ്റ് ബൈഡനെ, അവലോകനത്തിൽ വിശേഷിപ്പിച്ചത്.
ഈയൊരു അവലോകനം ഡെമോക്രാറ്റ് പാർട്ടിയിലും ഏതാനും കേബിൾ ന്യൂസ് ചാനലുകളിലും കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. ഹർ തെളിവെടുപ്പ്, കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ബൈഡൻറ്റെ ഔദ്യോഗിക ജീവിതത്തിലേയ്ക്ക് ഒരു പുതിയ കവാടം തുറന്നിരിക്കുന്നു.
ഇതേപ്പറ്റി കഴിഞ ദിനം ഏതാനും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബൈഡൻ വ്യക്തമായ ഉത്തരം നൽകിയതുമില്ല അവരോട് ഷോഭിച്ചു സംസാരിക്കുന്നതും കണ്ടു. വൈറ്റ് ഹൌസ് വക്താക്കൾ കൂടാതെ പലേ ബൈഡൻ തുണക്കാരും വാചക കസർത്തുകൾ കാട്ടി പുറത്തുവന്ന റിപ്പോർട്ടിനെ അസാധൂകരിക്കുവാൻ
കഴിഞ്ഞ ഏതാനും വർഷങ്ങളായി, ബൈഡനിൽ നിന്നും പൊതുജനം കേൾക്കുന്ന തെറ്റായ പ്രസ്താവനകൾ, കാണുന്ന അടിപതറുന്ന നടപ്പും, ഇയാൾ വീണ്ടും അമേരിക്കയുടെ പ്രസിഡൻറ്റ് പദവി വരുന്ന നാലു വർഷങ്ങൾ കൂടി അലങ്കരിക്കുവാൻ പ്രാപ്തൻ ആണോ എന്ന സംശയത്തിന് ആക്കം കൂടിയിരിക്കുന്നു.
ഏത് വർഷം ഒബാമയുടെ ഉപ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് തൻറ്റെ പുത്രൻ ബയു മരണമടഞ്ഞു ഇതൊന്നും ബൈഡൻ ഇപ്പോൾ ഓർക്കുന്നില്ല.
ഹർ, നടത്തിയ അന്വേഷണത്തിൽ രഹസ്യ രേഖ ശേഖരണത്തിലും സൂഷിപ്പിലും നിരവധി പാകപ്പിഴകൾ കണ്ടു എങ്കിലും ഇതൊരു ശിക്ഷാർഹമായ കുറ്റമായി ഉയർത്താത്ത കാരണം ബൈഡൻറ്റെ ഓർമ്മക്കുറവും പ്രായവും, മസ്തിഷ്ക്ക ബലഹീനതയും പരിഗണിച്ചാണ്.
ഓർക്കുന്നുണ്ടാവും ഇതിനു സമാനമായി രണ്ടു അന്വേഷണ ഉപകഥൾ ഒന്ന് ഹില്ലരി ക്ലിൻറ്റൻ രഹസ്യ ഇമെയിൽ കേസ് അതിൽ അന്നത്തെ F B I മേധാവി കോമി അന്വേഷണം നടത്തി ഹില്ലരി തെറ്റു ചെയ്തു എന്നാൽ അതൊരു ശിഷാർഹ നടപടിയിലേക്ക് ഉയർന്നില്ല. അത് പറയുവാൻ കോമിക്ക് അധികാരവും ഇല്ലായിരുന്നു.
അതിനുശേഷം ട്രംപ് റഷ്യ തിരഞ്ഞെടുപ്പു രഹസ്യ കൂട്ടുകെട്ട്. ഇതിൽ റോബർട്ട് മുള്ളർ രണ്ടു വർഷത്തിലേറെ അന്വേഷണം നടത്തി റിപ്പോട്ട് നൽകി അതിലും ട്രംപ് കുറ്റം ചെയ്തതായി കണ്ടില്ല.
ഇതിനു സാമന്തിരമായി രഹസ്യ രേഖ കടത്തൽ കേസിൽ മുൻ പ്രസിഡൻറ്റ് ട്രംപും പ്രതിക്കൂട്ടിൽ ഇതിൽ, അധികം അന്വേഷണമൊന്നും നടന്നില്ല അല്ലാതെ തന്നെ ട്രംപിൻറ്റെ വീട് റൈഡ് നടത്തി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരൻ എന്നു കാണുന്നു കോടതി വിചാരണ നേരിടുന്ന സമയം. വിചാരണ പലേ കാരണങ്ങളാൽ നീണ്ടു പോകുന്നു എന്നുമാത്രം.
ഇവിടെ ഒരു വിധത്തിൽ ബൈഡനും ട്രംപും ഒരുപോലെ കുറ്റക്കാർ ആ സാഹചര്യത്തിൽ എങ്ങിനെ ഒരു കോടതിക്ക് ട്രംപിനു മാത്രം ശിക്ഷ വിധിക്കുവാൻ പറ്റും ? അങ്ങിനെ സംഭവിച്ചാൽ, അതൊരു ഇരട്ടത്താപ്പു നയം ആകില്ലേ? ഒട്ടനവധി പൊതുജനം ആ ശിഷാവിധിയെ എങ്ങിനെ വിലയിരുത്തും ?
ഈയൊരവസ്ഥയിലുള്ള സ്ഥാനാർത്ഥിയെ ആണോ ഡെമോക്രാറ്റ് പാർട്ടി മുന്നിൽ നിറുത്തി, വരുന്ന തിരഞ്ഞെടുപ്പിനെ നേരിടുവാൻ പോകുന്നത്. ഒരു ഡിബേറ്റ് അരങ്ങിൽ എതിരാളിയെ ബൈഡൻ എങ്ങിനെ നേരിടും? എഴുതി വായിക്കുന്ന ഉത്തരങ്ങൾ അവിടെ വിജയിക്കുമോ?ടെലിപ്രോംപ്റ്ററും അനുവദനീയമല്ല.