Image

 ബോളിവുഡ് ഡ്രീംസ് 20 ഫോർ ടിക്കറ്റ് സെയിൽ കിക്കോഫ് ഇവൻറ്  ന്യൂ ജേഴ്സിയിൽ വച്ച് നടത്തപ്പെട്ടു

Published on 11 February, 2024
 ബോളിവുഡ് ഡ്രീംസ് 20 ഫോർ ടിക്കറ്റ് സെയിൽ കിക്കോഫ് ഇവൻറ്  ന്യൂ ജേഴ്സിയിൽ വച്ച് നടത്തപ്പെട്ടു

ന്യൂജേഴ്സി: ഇമാജിൻ ബി പ്രൊഡക്ഷൻസിന്റെ ബാനറിൽ സെവൻ നോട്ട്സ് അവതരിപ്പിക്കുന്ന ബോളിവുഡ് ഡ്രീംസ് 20 ഫോർ ടിക്കറ്റ് സെയിൽ കിക്കോഫ് ഇവൻറ്  ന്യൂജേഴ്സിയിൽ വച്ച് നടത്തപ്പെട്ടു.

24News USA Head of Operations മധു കൊട്ടാരക്കര വ്യവസായ പ്രമുഖൻ ദിലീപ് വർഗീസിന് ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.   IPCNA പ്രസിഡൻറ് സുനിൽ ട്രൈസ്റ്റർ, ഏഷ്യാനെറ്റ് ഓപ്പറേഷൻസ് ഹെഡ് രാജു പള്ളത്ത്,IPCNA സെക്രട്ടറി ഷിജോ പൗലോസ്,ഫോമ മുൻപ്രസിഡൻറ് അനിയൻ ജോർജ്, കാഞ്ച് ബോർഡ് ഓഫ് ട്രസ്റ്റ് മെമ്പർ അനിൽ പുത്തൻചിറ, WMC മുൻ പ്രസിഡൻറ് സുധീർ നമ്പ്യാർ,ചാക്കോ എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മുൻനിര മലയാളി നടിമാരായ ഹണി റോസ്, സ്വാസിക ,ലിയോണ ലിഷോയ്, ശിവദ തുടങ്ങിയ  താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളുടെ ഒപ്പം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളായ  ഹരീഷ് കണാരനും ,നിർമ്മൽ പാലാഴി,അനിൽ ബേബിയും ചിരിയരങ്ങൊരുക്കുന്നു.  

പാലാപ്പള്ളി ഫെയിം അതുൽ നറുകര, സ്റ്റേറ്റ് അവാർഡ് വിന്നർ നിത്യ മാമൻ, എന്നിവരോടൊപ്പം സരിഗമപ തമിഴ് വിന്നർ ജീവൻ പത്മകുമാർ  സംഗീതവിസ്മയം ഒരുക്കുന്നു. തീർത്തും പുതുമയുള്ള ഒരു താരനിരയെയാണ് ഈ വർഷം  ഒരുക്കുന്നത് എന്ന് പ്രോഗ്രാം  സ്പോൺസേർസ് ആയ ബിനോയ് തോമസും ജിഷോ തോമസും അറിയിച്ചു അറിയിച്ചു.

 25 വർഷത്തിലധികമായി നോർത്ത് അമേരിക്കൻ കലാ പരിപാടികളിൽ സജീവസാന്നിധ്യമായ ഇമാജിൻ പ്രൊഡക്ഷൻസ് ഡയറക്ടർ ബിനോയ് തോമസ് കമ്പനിയുടെ ചാരിറ്റി വിഭാഗമായ സെവൻ നോട്ട്സ് നടത്തുന്ന ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്ന ലാഭവിഹിതം കേരളത്തിലെ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ താല്പര്യപ്പെടുന്നു എന്ന അറിയിച്ചു.

കഴിഞ്ഞ കോവിഡ് കാലഘട്ടങ്ങളിൽ കേരളത്തിലെ കലാകാരന്മാർ നേരിട്ട ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കുവാൻ ഇമാജിൻ പ്രൊഡക്ഷൻസ് നടത്തിയ ശ്രമങ്ങളെ , ഫോമ സംഘടനയുമായി ചേർന്ന് നടത്തിയ പരിശ്രമങ്ങളെ മുൻ ഫോമാ പ്രസിഡൻറ് അനിയൻ ജോർജ് അഭിനന്ദിച്ചു.

ന്യൂജേഴ്സി വെസ്റ്റ് ഫീൽഡ് റോസൽ പാർക്കിൽ ഉള്ള ഇറ്റാലിയൻ റെസ്റ്റ് റസ്റ്റോറൻറ് ആയ CAS DEL RAY യിൽ വച്ചാണ്  മോളിവുഡ് ഡ്രീംസിന്റെ ന്യൂജേഴ്സി ഷോയുടെ ടിക്കറ്റ് ടിക്കറ്റ് സെയിൽ കിക്കോഫ് നടന്നത്.

കിക്കോഫിനോട് ചേർന്ന്  സുജിത്ത് സ്റ്റാൻലി,ജയിറാം  അറകുളങ്ങര,അബിയ ബിനു മാത്യു,റൂബൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ അതിമനോഹരമായ ഗാനമേള നടത്തപ്പെട്ടു.

ഓൺലൈനിലൂടെ ടിക്കറ്റ് സ്വന്തമാക്കുന്നതിനുള്ള അവസരവും സംഘാടകർ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഓപ്പൺ ചെയ്ത ആദ്യ മണിക്കൂറുകളിൽ തന്നെ ചില സെക്ഷനുകൾ സോൾഡ് ഔട്ട് ആയി കഴിഞ്ഞതിനാൽ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ സ്വന്തമാക്കേണ്ടതാണ്. 

ഏപ്രിൽ 26  വൈകിട്ട് 7 മണിക്ക് മാൾബറോ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് മോളിവുഡ് ഡ്രീംസ് ന്യൂജേഴ്സി ഷോ നടത്തുന്നത്. മസാറ്റോ ഇവൻസ് ആൻഡ് ട്വിലൈറ്റ് മീഡിയ ആണ് ഈ ഷോയുടെ ഒഫീഷ്യൽ മീഡിയ പാർട്ണർസ്.  

കൈരളി ഗ്രൂപ്പ് ആൻഡ് മാളു എന്റർടൈൻമെന്റ് ഗ്രൂപ്പ് ആണ് ഇൻറർനാഷണൽ സ്പോൺസർ.


https://www.tickettailor.com/events/imagineproductions/1132611
 

 ബോളിവുഡ് ഡ്രീംസ് 20 ഫോർ ടിക്കറ്റ് സെയിൽ കിക്കോഫ് ഇവൻറ്  ന്യൂ ജേഴ്സിയിൽ വച്ച് നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക