ഇളംനീല കടലാസിനുള്ളിൽ
ഒളിപ്പിച്ചയച്ചൊരു വരി കവിത
ഇഷ്ടമല്ലേന്നൊരു ചോദ്യം, നൂറുവട്ടം
എന്ന് പനിനീരു ചാലിച്ചൊരുത്തരം,
അടുത്തണയുമ്പോഴുയരുന്ന
ഹൃദയതാളത്തിൻ്റെ ഹരിതാഭ
വിരൽതുമ്പു തൊട്ടറിഞ്ഞ വിദ്യുൽ
പ്രവാഹത്തിന് തീമഞ്ഞയുടെ തീവ്രത
പരസ്പരം കൈകോർത്ത് നടന്ന
സന്ധ്യകളുടെ ഗുൽമോഹർ ചുവപ്പ്
തമ്മിൽചേർന്നു നിന്നു നനഞ്ഞ
തുലാമഴ തണുപ്പിൻ്റെ, മഴവിൽ നിറം
കിനാവുപോൽ ചിലക്ഷണികമാത്ര
ക്കൊടുവിലായ് പ്രണയം ജയമില്ലാ .
പരീക്ഷയെന്നറിഞ്ഞ കലുമ്പോൾ
പരന്ന മൗനത്തിൻ്റെ രാത്രിക്കറുപ്പ് .