Image

ചിക്കാഗോ മലയാളി അസോസിയേഷൻ അന്തർദേശിയ വനിതാ ദിനാഘോഷം മാർച്ച്‌ 2ന്‌, ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

Published on 12 February, 2024
ചിക്കാഗോ മലയാളി അസോസിയേഷൻ അന്തർദേശിയ വനിതാ ദിനാഘോഷം മാർച്ച്‌ 2ന്‌, ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

ചിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും നടത്തിവരുന്ന വനിതാ ദിനാഘോഷം ഈ വർഷവും ആഘോഷിക്കാൻ പ്രസിഡന്റ്‌ ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ്‌ യോഗം തീരുമാനിച്ചതായി വിമൻസ് ഫോറം ഭാരവാഹികളായ ഷൈനി ഹരിദാസ്, ഷാന മോഹൻ,  നിഷ സജി എന്നിവർ അറിയിച്ചു. 

മോർട്ടൻ ഗ്രോവ് സെന്റ് മേരീസ്‌ ക്നാനായ ചർച് ഓഡിറ്റോറിയത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടർച്ചയായി രണ്ടു തവണ മത്സരിച്ചു വിജയിച്ച ഹൂസ്റ്റൻ ഫോർട്ട്ബെന്റ കൗൺടിയിലെ പ്രഥമ ഏഷ്യനമേരിക്കൻ വനിതാ ജഡ്ജി ജൂലി മാത്യു ആണ് ഈ വർഷത്തെ മുഖ്യ അതിഥി.

വനിതകളിൽ ഉള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങൾ ഉൾപെടുത്തിയുള്ള വിവിധ പരിപാടികൾ ബോർഡ്‌ ഭാരവാഹികളായ ഡോ സിബിൾ ഫിലിപ്പ്, ഡോ റോസ് വടകര, സാറ അനിൽ, ഡോ സൂസൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു വരുന്നു.

ആഗ്നസ് തെങ്ങുംമൂട്ടിൽ റാഫിൾ നറുകെടുപ്പിനുള്ള പരിപാടിക്കു നേതൃത്വം കൊടുക്കുന്നു . കുടുംബമായി എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളീ അസോസിയേഷൻ ബോർഡ്‌ അഭ്യർത്തി ച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക