ബ്രൂക്ലിൻ ശ്രീബുദ്ധ ക്ഷേത്രത്തിൽ സന്യാസികളെ തോക്കു ചൂണ്ടി കൊള്ളയടിച്ചു. മൂന്നു കവർച്ചക്കാർ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഫ്ലാറ്ബുഷിൽ കേറ്റൻ അവന്യുവിനടുത്ത റഗ്ബി റോഡിൽ വാട്ട് സമാക്കി ബുദ്ധ ക്ഷേത്രത്തിന്റെ പിൻവാതിലിൽ കൂടിയാണ് കവർച്ചക്കാർ പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2.25നാണു സംഭവം.
തോക്കു ചൂണ്ടി സന്യാസിമാരോട് പണവും മറ്റു സാധനങ്ങളും നൽകാൻ അവർ ആവശ്യപ്പെട്ടു.
റഗ്ബി റോഡിലൂടെ വടക്കോട്ടു പോയ അവരെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. എത്രമാത്രം പണം നഷ്ടമായെന്നും വ്യക്തമല്ല.
നേർച്ചപ്പെട്ടിയും രണ്ടു സെൽ ഫോണുകളും കൊണ്ടുപോയെന്നു സന്യാസിമാർ വിശ്വാസികളോടു പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിനിടയിൽ ക്ഷേത്രത്തിൽ കവർച്ച നടന്നിട്ടില്ലെന്നു പരിസര വാസികൾ പറഞ്ഞു.
നേർച്ചപ്പെട്ടി എടുക്കരുതെന്നു അവരോടു പറഞ്ഞതായി കിം ഡോങ് എന്നയാൾ പറഞ്ഞു. വിശ്വാസികൾ ശ്രീബുദ്ധനു സമർപ്പിക്കുന്ന നേർച്ചയാണത്. സന്യാസിമാർ വളരെ ഭയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Buddhist monks robbed at gunpoint