Image

പമ്പാ മലയാളി അസ്സോസ്സിയേഷന് റവ. മോഡയിൽ-പണിക്കർ-നെല്ലിക്കാലാ നേതൃത്വം

(പി.ഡി ജോർജ് നടവയൽ) Published on 12 February, 2024
പമ്പാ മലയാളി അസ്സോസ്സിയേഷന് റവ. മോഡയിൽ-പണിക്കർ-നെല്ലിക്കാലാ നേതൃത്വം

ഫിലഡൽഫിയ: പമ്പാ മലയാളി അസ്സോസ്സിയേഷന് റവ. ഫിലിപ്പ് മോഡയിൽ (പ്രസിഡൻ്റ്), ജോൺ പണിക്കർ(സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാർ) നേതൃത്വം. ട്രസ്റ്റീ ബോഡ് ചെയർ സുധാ കർത്താ, സെക്രട്ടറി തമ്പി കാവുങ്കൽ എന്നിവർ തിരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഐകണ്ഠ്യേന ആയിരുന്നു എന്നത് പമ്പാ മലയാളി അസ്സോസ്സിയേഷന് കെട്ടുറപ്പിൻ്റെ പമ്പയാറായി. കഴിഞ്ഞ വർഷം സിൽവർജൂബിലി ആഘോഷിച്ച പെൻസിൽവേനിയാ അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻ്റ് അഡ്വാൻസ്മെൻ്റ് എന്ന  പമ്പയ്ക്ക് അഭിവൃദ്ധിയും മുന്നേറ്റവും പ്രിയങ്കരങ്ങളായിരിക്കെത്തന്നെ, "ഓൾഡ് ഈസ് ഗോൾഡ്" എന്ന തത്വവും വിലപ്പെട്ടതാണെന്ന്,  പമ്പാ മലയാളി അസ്സോസ്സിയേഷൻ്റെ ഉൾസംഘടനാ തിരഞ്ഞെടുപ്പുകളുടെ സാംസ്കാരികാനുപല്ലവികൾ,   ഫിലഡൽഫിയാ മലയാളി സമൂഹത്തിൽ,  വേറിട്ട  പമ്പാ ജ്യോതി കുറിയ്ക്കുന്നു.

പ്രസിഡൻ്റ്  റവറൻ്റ് ഫിലിപ് മോഡയിൽ എപ്പിസ്കോപ്പൽ ചർച് പ്രീസ്റ്റാണ്, ആതുര സേവന രംഗത്തു  പ്രവർത്തിക്കുന്ന ചാപ്ളിനാണ്, ചിത്രകാരനും പ്രസംഗകനും എഴുത്തുകാരനുമാണ്. പമ്പയിലും ഫൊക്കാനയിലും ലാനയിലും ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലും പ്രവർത്തിക്കുന്നു. ഓർമാ ഇൻ്റർ നാഷണലിൻ്റെ മുൻ പ്രസിഡൻ്റാണ്. ജനപ്രിയ സാമൂഹ്യ പ്രവർത്തകനാണ്.

സെക്രട്ടറി ജോൺ പണിക്കർ ഫിലഡൽഫിയയിൽ  ഓർത്തഡോക്സ് ചർച്ച് അത്മായ നേതൃ നിരയിലും എക്യൂമെനിക്കൽ പ്രസ്ഥാനത്തിലും പ്രവർത്തിച്ച് പമ്പാ മുൻ പ്രസിഡൻ്റ് എന്ന നിലയിലും മികവു തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ വയനാട്ടിൽ സ്റ്റാറ്റിസ്റ്റിക്ക്സ് ഡിപ്പാട്മെൻ്റിൽ കുറച്ചു കാലം ഉദ്യോഗസ്ഥനായിരുന്നു.

ട്രഷറാർ സുമോദ് നെല്ലിക്കാലാ യുവ നേതൃ നിരയിൽ നിന്ന് സാമൂഹ്യ പ്രവർത്തന രംഗത്ത് സീനിയർ പ്രവർത്തകർക്കൊപ്പം അനുനയ മികവിലൂടെ മേൽപ്പടവുകൾ നിയന്ത്രണ വിധേയമാക്കിയ സാമൂഹ്യ പ്രവർത്തകനാണ്.  പമ്പയുടെ സിൽവർജൂബിലീ പ്രസിഡൻ്റായിരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാനായിരുന്നു. ഇന്ത്യാ പ്രസ് ക്ളബ്  ഫിലഡൽഫിയാ ചാപ്റ്റർ മുൻ പ്രസിഡൻ്റാണ്, നിലവിൽ സെക്രട്ടറിയാണ്. ഗായകനും, മീഡിയാ ഡിജിറ്റൽ ആർടിസ്റ്റുമാണ്.

പമ്പയുടെ 2024 വർഷത്തെ മറ്റു ഭാരവാഹികൾ:  

ജോർജ് ഓലിക്കൽ (വൈസ് പ്രസിഡൻ്റ്), തോമസ് പോൾ (അസ്സോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസ്സോസ്സിയേറ്റ് ട്രഷറാർ), ഫീലിപ്പോസ് ചെറിയാൻ (അക്കൗണ്ടൻ്റ്).

ചെയർ പേഴ്സൺസ്:

ജോയി തട്ടാർകുന്നേൽ  (ആട്സ് കോഡിനേറ്റർ), സുധാ കർത്താ (സിവിക് ആൻ്റ് ലീഗൽ കോഡിനേറ്റർ), ജോർജ്കുട്ടി ലൂക്കോസ് (ലിറ്റററി ആക്റ്റിവിറ്റീസ് കോഡിനേറ്റർ), ഡോ. ഈപ്പൻ ഡാനിയേൽ (എഡിറ്റോറിയൽ ബോഡ് കോഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിങ്ങ് കമ്മിറ്റി കോഡിനേറ്റർ), മോഡി ജെക്കബ് (ഐറ്റി കോഡിനേറ്റർ), ജോർജ് നടവയൽ (പ്രോഗ്രാം കോഡിനേറ്റർ),  മക്സ്വെൽ ഗിഫോഡ്( പബ്ളിക് റിലേഷൻസ്),  ജേക്കബ് കോര (ഫസിലിറ്റി ഇൻ ചാർജ്), എബി മാത്യൂ (ലൈബ്റേറിയൻ), വി വി ചെറിയാൻ (മെംബർഷിപ് കോഡിനേറ്റർ)), ബിജു ഏബ്രഹാം (ഫണ്ട് റൈസിങ്ങ് കോഡിനേറ്റർ), രാജു പി ജോൺ (ഇൻഡോർ ഗെയിംസ് കോഡിനേറ്റർ),  ടിനു ജോൺസൺ ( യൂത്ത് കോഡിനേറ്റർ), റോണി വർഗീസ് (സ്പോട്സ്  കോഡിനേറ്റർ),  ഡോമിനിക് ജെക്കബ്( ഫൂഡ് ആൻ്റ്  റിഫ്രെഷ്മെൻ്റ്  കോഡിനേറ്റർ), മോൻസൻ വർഗീസ് ( ചാരിറ്റി കോഡിനേറ്റർ), ജോർജ് പണിക്കർ (കമ്മ്യൂണിറ്റി ആക്ടിവിറ്റീസ് കോഡിനേറ്റർ), ജയാ സുമോദ് ( വിഷ്വൽ മീഡിയാ എക്സ്പേർട്ട്),  കോശീ വർഗീസ്  (ഓഡിറ്റർ). വൽസാ  തട്ടാർകുന്നേൽ ( വിമൻസ് ഫോറം ചെയർ പേഴ്സൺ), അനിതാ ജോർജ്, മിനി എബി, റേച്ചൽ തോമസ്, ശോശാമ്മ ചെറിയാൻ, സെലിൻ ജോർജ്, ഗ്രേസി മോഡി, മേഴ്സി പണിക്കർ, ഏലിയാമ്മ പോൾ, ജയ സുമോദ്, ജൂലി ജെക്കബ്, ജാൻസി മോഡയിൽ (വിമസ് ഫോറം കൗൺസിൽ അംഗങ്ങൾ). സുധാ കർത്താ, (ട്രസ്റ്റീ ബോഡ്ചെയർ),  തമ്പി കാവുങ്കൽ (ട്രസ്റ്റീ ബോഡ് സെക്രട്ടറി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക