നിശാപതി നി വരുമോന്നറിയില്ല
പുലരിപ്പൂക്കുമോന്നറിയില്ല
പൂന്തെന്നൽ പുൽകാൻ
പച്ചപ്പാടത്തെ തഴുകിയൊഴുകി
എത്തുമോന്നും അറിയില്ല
ഒറ്റയ്ക്ക് ചിലയ്ക്കും കിളികൾ
ഒന്നിച്ച് പാടുമോന്നറിയില്ല
പുഴയുടെ താളത്തിലൊന്നിച്ച്
പാടാൻ ഹൃദയതന്ത്രിയിൽ
രാഗങ്ങൾ ഉണരുമോന്നറിയില്ല
മൗനത്തിൻ വന്യമാം ശൂന്യതയിൽ
മരണം ഭയക്കും സോമവല്ലി
നിദ്രയുണർന്ന് പടർന്നീടുമോ
പൂർണ്ണ ചന്ദ്രനിലൊന്നുമറിയില്ല