മഞ്ഞിന്റെ മസ്ലിന്‍
മനോഹര നൂപുര
മഞ്ജരീ നീയെന്റെ ഭൂമി,
നാണം കവിള്‍ചോപ്പി
ലാലിംഗനത്തിന്റെ
ചാരുത പേറും കിനാവില്‍,
എങ്ങൊയനന്തമാം
കാല നിരാമയ
കാതരമായിരിക്കുമ്പോള്‍,
നിന്നിലാണുണ്മയായ്
ജീവന്‍ തളിര്‍ക്കുന്ന
ബന്ധുര ഭ്രൂണ നികുജ്ഞം !
പോകാന്‍ വിടില്ല ഞാന്‍
നിന്നെ യെന്‍ ജീവന്റെ
ജീവനായ് ചേര്‍ത്തു പിടിക്കും !
കാലാന്തരങ്ങള്‍
കഴിഞ്ഞാലുമെന്‍ സഹ
ജീവികള്‍ക്കായി നീ വേണം.
നിന്റെ മുലക്കാമ്പില്‍
നിന്ന് ചുരത്തുമീ
ധന്യം നുകര്‍ന്നിരിക്കുമ്പോള്‍,
ആരൊക്കെയോ
കൊലക്കത്തി ചുഴറ്റുന്നു
ക്രൂരം കുഴിച്ചു മൂടീടാന്‍