Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം); കോട്ടയത്ത് തോമസ് ചാഴികാടന്‍

Published on 12 February, 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം); കോട്ടയത്ത് തോമസ് ചാഴികാടന്‍

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). തോമസ് ചാഴികാടനാണ് സ്ഥാനാര്‍ഥി.

ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

2024ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്.

കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന ഏക സീറ്റാണ് കോട്ടയം.

എല്‍ ഡി എഫ് യോഗത്തില്‍ രണ്ടാമതൊരു സീറ്റുകൂടി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അതേ സമയം ഇത് എട്ടാം തവണയാണ് തോമസ് ചാഴിക്കാടന്‍ മത്സരത്തിനിറങ്ങുന്നത്. \

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാന മായിരുന്നു. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്‌എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ തോല്‍പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക