Image

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍നിന്ന് മത്സരിച്ചേക്കും

Published on 12 February, 2024
സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍നിന്ന്  മത്സരിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നും പകരം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോണ്‍ഗ്രസിന്റെ നീക്കം. സോണിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നു.

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. നിലവില്‍ റായ്ബറേലിയില്‍നിന്നുള്ള എംപിയാണ് സോണിയ.

അതേസമയം, സോണിയക്ക് പകരമായി മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍നിന്ന് ലോക്സഭയിലേക്കു മല്‍സരിച്ചേക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക