Image

ഡമോക്രാറ്റുകൾ ഡിസ്ചാർജ് പെറ്റീഷൻ കൊണ്ടുവരുമോ? (ഏബ്രഹാം തോമസ്)

Published on 14 February, 2024
ഡമോക്രാറ്റുകൾ ഡിസ്ചാർജ് പെറ്റീഷൻ കൊണ്ടുവരുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: 95 ബില്യൺ ഡോളറിന്റെ വിദേശ സഹായ ബില് യു എസ്‌ സെനറ്റ്    70-29  ന്റെ ഭൂരിപക്ഷത്തിൽ പാസ്സാക്കിയതിനു ശേഷം മുന്നോട്ടു എന്ത് എന്ന ചോദ്യം പ്രസക്തമായി. ജന പ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉള്ളതിനാൽ അവിടെ പാസ്സാവുക പ്രയാസമാണ്. സ്പീക്കർ മൈക്ക് ജോൺസൻ ബില്ലിനെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെന്റ് പാസ് ആക്കിയ ബില്ല് എത്രയും വേഗം സഭയിൽ അവതരിപ്പിച്ചു പാസ്സാക്കണം എന്ന് ചില ഡെമോക്രാറ്റുക ജോൺസനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം സ്പീക്കർ ആവശ്യമായതു ചെയ്തില്ലെങ്കിൽ ഒരു ഡിസ്ചാർജ് പെറ്റീഷൻ സഭയിൽ ഹാജരാക്കി പാസ്സാക്കുമെന്നു ഡെമോക്രാറ്റിക് പ്രതിനിധി ഐമീ ബെറ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. മുൻ സ്പീക്കർ മാനസി പെലോസി ബേരയെ പിന്തുണച്ചു രംഗത്ത് വന്നു.
95  ബില്യൺ ഡോളർ വിദേശ സഹായത്തിൽ 60  ബില്യൺ  ഡോളർ ഉക്രനുള്ള മിലിറ്ററി സഹായം ആണ്. 14  ബില്യൺ ഡോളർ ഇസ്രയേലിനും 8  ബില്യൺ തായ്‌വാനും 10  ബില്യൺ മാനവ സഹായ പദ്ധതികൾക്കുമാണ്.

യു എസ്‌ പ്രതിനിധി സഭയിൽ ഒരു ഡിസ്ചാർജ് പെറ്റീഷന് എളുപ്പം പാസ്സാകാനും പ്രസിഡന്റിന്റെ അനുമതിക്കായി എത്തുവാനും കഴിയും. 26 റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ടു ചെയ്തു. ബെർണി സാന്ഡേഴ്സ് ഉൾപ്പടെ 3 ഡമോക്രാറ്റുകൾ എതിർത്ത് വോട്ടു ചെയ്തു. മറ്റു ഡമോക്രാറ്റുകൾ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു.

ഉക്രന്‌ ധന സഹായം നല്കണം എന്ന് വാദിക്കുന്ന ജന പ്രതിനിധികൾ ഡിസ്ചാർജ് പെറ്റീഷനുമായി മുന്നോട്ടു പോകണം എന്ന് വാദിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക