Image

'ഹി ഗെറ്റ്സ് അസ്' ഹാസ് ഗോട്ട് ആൾമോസ്ട് ഓൾ (ഏബ്രഹാം തോമസ്)

Published on 15 February, 2024
'ഹി ഗെറ്റ്സ് അസ്' ഹാസ് ഗോട്ട് ആൾമോസ്ട് ഓൾ (ഏബ്രഹാം തോമസ്)

ഡാലസ്‌: തുടർച്ചായി രണ്ടാം വർഷവും യു എസ് ഫുട്ബോളിന്റെ ഫൈനലിൽ (സൂപ്പർ ബൗളിൽ) പ്രദർശിപ്പിച്ച രണ്ടു പരസ്യങ്ങൾ പ്രേക്ഷകരെ യേശു ക്രിസ്തു എല്ലാവരെയും കൈക്കൊള്ളും എന്ന് ഓർമിപ്പിച്ചു.

ഡാളസിലെ ഒരു പരസ്യ കമ്പനി നിർമിച്ച കൊമ്മേർഷ്യലുകളിൽ തങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുവാനുള്ള സന്ദേശം വളരെ വ്യക്തമായി മുന്നോട്ടു വച്ചു. ആദ്യ പരസ്യം ആരാണ് എന്റെ അയൽക്കാരൻ എന്ന ചോദ്യം ഉയർത്തി.

രണ്ടാമത്തേത് വ്യത്യസ്ത നിറത്തിലും വർഗ്ഗത്തിലും ഉള്ള മനുഷ്യരെയും അവരുടെ കാലുകൾ ക്രിസ്തു കഴുകിയതു പോലെ കഴുകുന്നതും കാണിച്ചു. തന്ത്രപരമായി, പരസ്യ പ്രധാനമായി ഒരു ഫാമിലി പ്ലാനിംഗ് ക്ലിനിക്കിന് പുറത്തു ഒരു സ്ത്രീയുടെ പാഠങ്ങൾ കഴുകുന്നതും പ്രതിപാദ്യമായി.

പരസ്യങ്ങൾ നിർമ്മിച്ചത് ഡാലസിലെ ലോർമ്മ എന്ന സ്ഥാപനമാണ്. ഇത് മൂന്നാം വര്ഷമാണ് തങ്ങൾ ഈ ശക്‌തമായ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് സി ഇ ഒ പെഡ്രോ ലെർമ പറഞ്ഞു. ഹി ഗെറ്റ്സ് അസ് എന്ന ടാഗ് ലൈൻ കണ്ടു പിടിച്ചത് ഡേവിഡ് മോറിങ്‌ ആണ്. ഈ ടാഗ് ലൈൻ നാം എല്ലാവരും ഈ കഥയിലുണ്ട് എന്ന് നമ്മെ ഓർമിപ്പിക്കുന്നു എന്ന് ലെർമ പറയുന്നു.
രണ്ടു പരസ്യങ്ങളും കൂടി 75  സെക്കൻഡുകൾ ദൈർഘ്യം വരും. മൊത്തം ചെലവ് 17 .5  മില്യൺ ഡോളർ ആയിരിക്കും എന്ന് ആഡ് വീക്ക് കണക്കാക്കുന്നു.

വിമർശകരും ഉടനെ രംഗത്തെത്തി. പരസ്യത്തിന്റെ പുരോഗമനപരമായ സന്ദേശം ചില ക്രിസ്ത്യൻ മൂല വിശ്വാസികളെ ചൊടിപ്പിച്ചേക്കാം എന്നവർ പറയുന്നു.

ഹി ഗെറ്റ്സ് അസ്  എന്ന പരസ്യത്തിന് പിന്നിൽ വ്യവസായ സ്ഥാപനം, ഹോബി ലോബിയിൽ ഉണ്ടെന്നു ആരോപിക്കപെടുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ പ്രസ്ഥാനം  ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന കം നിയർ എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്.

ഹി ഗേറ്റ്സ് അസ് പ്രസ്ഥാനം കൂടുതൽ പരിപാടികളുമായി പൊതുജന ശ്രദ്ധയിൽ നില നില്ക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പാരീസ് ഒളിംപിക്സിലും എൻഎഫ്എൽ ഡ്രാഫ്റ്റിലും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് കോൺവെൻഷനുകളിലും സജീവ സാന്നിധ്യം ആയിരിക്കും എന്ന് ഭാരവാഹികൾ പറയുന്നു.

ഈ വർഷത്തെ സൂപ്പർ ബൗളിൽ വിശ്വാസ പരമായ മറ്റു പരസ്യങ്ങൾ സ്‌സിഎന്റോളോജിസ്റ്റ്കൾ ആവശ്യപ്പെടുന്ന സീ ഫോർ യുർസെല്ഫ് ഹു വി ആർ, കത്തോലിക്ക പ്രാർത്ഥനയുടെ  ആപ് (മാർക്ക് വാഹൽബെർഗ് അവതരിപ്പിച്ചത്), ഹാലോ എന്നിവ ഉൾപ്പെട്ടിരുന്നു. ഇത് പന്ത്രെണ്ടാംത് വര്ഷം ആണ് ചർച്  ഓഫ് സയന്റോളജി തുടർച്ചയായി സൂപ്പർ ബൗളിൽ പരസ്യം നൽകിയത്. ഓരോ തവണയും ഓരോ പുതിയ പരസ്യമാണ് നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക