ശശി : എന്തോന്നാടീ ഇത്, എന്തെങ്കിലും വിളമ്പും മുമ്പ് ഒന്ന് രുചിച്ച് നോക്കിക്കൂടെ?
സുഹാസിനി : എന്ത് പറ്റി?
ശശി : ഇഡ്ഡലി മാവില്‍ ഉപ്പേ ഇട്ടിട്ടില്ലല്ലോ. നിനക്കറിയോ, എന്റെ അമ്മ ഭക്ഷണം വിളമ്പും മുമ്പ് പത്ത് തവണയെങ്കിലും രുചിച്ച് നോക്കി ഉറപ്പു വരുത്തും.
സുഹാസിനി : ശരി, ഇനി അങ്ങനെ ആവാം.
ശശി : ഓ, ഒരു കാര്യമെങ്കിലും സമ്മതിച്ചല്ലോ. ഇനി ചട്ടിണി കൊണ്ടു വാ, ഇതൊന്ന് അകത്താക്കണമല്ലോ.
സുഹാസിനി : ചട്ടിണി ഇല്ലല്ലോ.
ശശി : അതെന്താ, നീ ചട്ടിണി അരക്കുന്ന ശബ്ദം കേട്ടല്ലോ രാവിലെ
സുഹാസിനി : നിങ്ങടെ അമ്മയെപ്പോലെ 10 പ്രാവശ്യം രുചി നോക്കിയപ്പോള്‍ അത് കഴിഞ്ഞു. അല്ല പിന്നെ.