സുഹാസിനി : റിട്ടയര്‍മെന്റിന് ശേഷം എന്താ നിങ്ങടെ പരിപാടി?
ശശി : ഞാന്‍ ആളുകള്‍ക്ക് കൗണ്‍സലിംഗ് തുടങ്ങാനുള്ള ആലോചനയിലാ.
സുഹാസിനി : എന്ത് കൗണ്‍സലിംഗ്?
ശശി : രാവിലെ എണീറ്റ് സ്റ്റാറ്റസില്‍ ചിന്തിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതുമായ വലിയ വലിയ കാര്യങ്ങള്‍ എഴുതും. അത് വായിച്ച് ആളുകള്‍ നന്നാവും.
സുഹാസിനി : എന്ന് വച്ചാല്‍ ?
ശശി : ഉദാഹരണത്തിന് എവിടെയാണ് വീണതെന്നല്ല, എവിടെയാണ് അടി തെറ്റിയത് എന്നാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.
സുഹാസിനി : ഇത് കൊള്ളാലോ.
ശശി : അത് പോട്ടെ, ഈ ടൈല്‍സിലൊക്കെ എന്താ ഒരു ചുകന്ന പാട് .
സുഹാസിനി : അത് ഇന്നലെ ഞാന്‍ വീഴാന്‍ പോയപ്പോള്‍ അച്ചാര്‍ തെറിച്ചതാ.
ശശി : എന്നിട്ടത് വൃത്തിയാക്കിയില്ലേ ഇതുവരെ .
സുഹാസിനി : വാതിലിന്റെ കട്ടിളപ്പടി വൃത്തിയാക്കി.
ശശി : ചുമര് വൃത്തികേടായതിന് കട്ടിളപ്പടിയാണോ വൃത്തിയാക്കിയത്.
സുഹാസിനി : അടി തെറ്റിയത് അവിടെയാണ് മനുഷ്യാ.. അല്ല പിന്നെ.