Image

പ്രണയ ഭാരം (അശോക് കുമാർ. കെ)

Published on 16 February, 2024
പ്രണയ ഭാരം (അശോക് കുമാർ. കെ)

ഇന്നലെ
പ്രണയോത്സവമായിരുന്നല്ലോ

കാമുകനൊരു
പനിനീർ ദളം
കാമുകിയ്ക്ക് നൽകി.

പകരമവൾ
ഒരു ചുംബനത്തിൻ്റെ
നറുതേൻ കാമുകനേകി.....

അവൾ പറഞ്ഞു:

ആകാശവും
ഭൂമിയും
കാടും പുഴയും
നീ ആകുന്നു......

അവൻ പറഞ്ഞു:

നിലാവും
നീലാഞ്ജനവും
നിരാമയവും
നീ യാകുന്നു.....

ഒടുവിൽ
ആദ്യരാത്രിയുടെ
അന്ത്യയാമത്തിൽ
അവരൊരുമിച്ചു പറഞ്ഞു:

"നമ്മൾ, സ്നേഹൈക
പ്രണയത്തിൻ്റെ
ഒരേ ഗാത്രങ്ങൾ"

രണ്ടിലൊരാൾ
ഒരു വരി കൂട്ടിച്ചേർത്തോ...

" എന്നെക്കൊണ്ട്
   നിന്നെ ഞാൻ
   എത്ര നാൾ  പോറ്റും? "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക