Image

മാഫിയ വാഴുന്ന മമതയുടെ ബംഗാളും സന്ദേശ് ഖാലിയും  (സുരേന്ദ്രന്‍ നായര്‍)

Published on 19 February, 2024
മാഫിയ വാഴുന്ന മമതയുടെ ബംഗാളും സന്ദേശ് ഖാലിയും  (സുരേന്ദ്രന്‍ നായര്‍)

അക്രമങ്ങളിലും അധിനിവേശങ്ങളിലും ലോകത്തെവിടെയും കൂടുതല്‍ ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. വിജയം ഉറപ്പിക്കുന്ന ചക്രവര്‍ത്തിമാരും അവരുടെ സൈന്യവും ആദ്യം അടിമകളാക്കുന്നതു പൊതുവെ അബലകളെന്നു വിളിപ്പേരുള്ള സ്ത്രീസമൂഹത്തെയാണ്.
                     
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ മത്സരിക്കുന്നഭാരതത്തിലെ ഒരു വ്യാഴവട്ടക്കാലമായി മമതബാനര്‍ജിയെന്ന വനിത മുഖ്യമന്ത്രി ഭരിക്കുന്നബംഗാളിലെ സന്ദേശ് ഖാലിയെന്ന ഗ്രാമത്തില്‍നിന്നാണ് മാഫിയ രാജിന്റെയും സ്ത്രീ പീഡനങ്ങളുടെയും ഒരു പരമ്പര പുറത്തുവരുന്നത്.ഭരണകക്ഷിയുടെ പൂര്‍ണ്ണ പിന്തുണയോടെ നടന്നഈ അതിക്രമങ്ങളുടെ വാര്‍ത്ത ദേശീയവുംഅന്തര്‍ദേശീയവുമായ മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കേരളത്തിലെ ഇംഗ്ലീഷ് പത്രങ്ങള്‍ഒഴികെ ഒരു മാധ്യമത്തിലോ അന്തിചര്‍ച്ചയിലോ വിഷയമായതായി അറിയില്ല.                                   

രാജ്യത്തിന്റെ പ്രധാന മന്ത്രിയാകാന്‍ കരുക്കള്‍ നീക്കുന്ന മമതയുടെഭരണത്തിലുള്ള സന്ദേശ് ഖാലി ബംഗ്ലാദേശുമായിഅതിര്‍ത്തി പങ്കിടുന്ന 24 പര്‍ഗാന ജില്ലയുടെവടക്കു ഭാഗത്തുള്ള ഗ്രാമമാണ്. ജനസംഖ്യയുടെസിംഹഭാഗവും അനധികൃതമായി അതിര്‍ത്തികടന്നെത്തി സംസ്ഥാനം ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ്‌സര്‍ക്കാരിന്റെ വോട്ടുബാങ്ക് രാഷ്ട്രീയം മുതലാക്കിവോട്ടര്‍ പട്ടികയില്‍ കയറിക്കൂടി പൗരന്മാരായവരാണ്. ഒരേ മതവിശ്വാസികളായഇവര്‍ ന്യുനപക്ഷ പദവി ഉപയോഗിച്ച് സംഘടിച്ചുസംസ്ഥാന ഭരണത്തെപ്പോലും നിയന്ത്രിക്കുന്നതരത്തില്‍ ശക്തരായതു പില്‍ക്കാല ചരിത്രം. രണ്ടുലക്ഷത്തില്‍പരം ജനസംഖ്യയുള്ള ചതുപ്പു നിലങ്ങളും കണ്ടല്‍കാടുകളും നിറഞ്ഞ ദ്വീപ്‌സമാനമായ ഈ പ്രദേശത്തു പോലീസിനെയുംകോടതികളെയും പിന്നിലാക്കി വാഴുന്ന നിരവധിഅക്രമഗൂണ്ട സംഘങ്ങളുമുണ്ട്. അവരാണ്‌തെരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നതുംജനപ്രതിനിധികളാകുന്നതും. മൂന്നര പതിറ്റാണ്ട്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചപ്പോളും അതിനുശേഷംതൃണമൂല്‍ കോണ്‍ഗ്രസ് ഭരണം തുടരുമ്പോളുംസ്ഥിതിക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.അത്തരത്തിലുള്ള ഭരണ കക്ഷിയുടെ നേതാവുംജില്ലാ പഞ്ചായത്തു അംഗവുമായ ഷാജഹാന്‍ഷേക്ക് എന്നയാളാണ് ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ളത്.

കൃഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയും ഉപജീവനം നടത്തിയിരുന്ന പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരും ബഹുഭൂരിപക്ഷ ഇസ്ലാം മത വിശ്വാസികളും തദ്ദേശീയരായ കുറച്ചു ബംഗാളി ഹിന്ദുക്കളും അടങ്ങിയ ഗ്രാമീണരുടെ കൃഷിയിടങ്ങളും മേച്ചില്‍ പുറങ്ങളും കൈയ്യേറി ഒരു സംഘം അക്രമികള്‍ വ്യാപകമായ തോതില്‍ മത്സ്യകൃഷി ആരംഭിക്കുന്നതോടെയാണ് ഷാജഹാന്‍ ഷേക്കിന്റെ നേതൃത്വത്തില്‍ ഒരു ഭൂമാഫിയ രൂപം കൊള്ളുന്നത്. പ്രാദേശികപഞ്ചായത്തു പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന സ്വന്തംഅമ്മാവനോടൊപ്പം രാഷ്ട്രീയം തുടങ്ങി സി. പി. എമ്മിന്റ പതനത്തോടൊപ്പം ശക്തമായ മമതയുടെപാര്‍ട്ടിയിലേക്ക് കാലുറപ്പിച്ച ഷാജഹാന്‍ ലക്ഷ്യമിട്ടതു രാഷ്ട്രീയത്തിനേക്കാള്‍ സാമ്പത്തിക വളര്‍ച്ചയായിരുന്നു. 2013 ല്‍ ടി. എം. സി.യുടെ ജനപ്രതിനിധിയായ ഇയാള്‍പത്തുകൊല്ലം കൊണ്ട് വലിയ ഭുമുതലാളിയുംശത കോടീശ്വരനും ആയി മാറി.
                    
സന്ദേശ് ഖാലിയിലെ കണ്ടല്‍ക്കാടുകള്‍വ്യാപകമായി കൈയ്യേറിയും കൃഷിക്കാരെ ആട്ടിപായിച്ചും തന്റെ അക്രമി സംഘത്തെ ഉപയോഗിച്ച്ഒരു ഗ്രാമത്തിന്റെ കൃഷിഭൂമിയാകെ മല്‍സ്യകൃഷിപാടങ്ങളായി രൂപാന്തരപ്പെടുത്തി. ഫ്യൂഡലിസ്റ്റ്ഭൂപ്രഭുക്കന്മാരെ വെല്ലുന്ന രീതിയില്‍ ഭൂമി സ്വന്തമാക്കിയതോടൊപ്പം പണംകൊണ്ട് ഭരണക്കാരെ കൈപ്പിടിയില്‍ ഒതുക്കിയുംകായിക ശക്തികൊണ്ട്  ഗ്രാമീണരെ അടിമകളാക്കിയും വിഹിതം നല്‍കി ഉദ്യോഗസ്ഥരെ അകറ്റി നിര്‍ത്തിയും അഴിമതിയുടെ പറുദീശ കീഴടക്കാന്‍ അനായാസേന ഇയാള്‍ക്ക് കഴിഞ്ഞു. സ്വന്തം കൃഷിയിടത്തില്‍ നിന്നും അടിച്ചോടിച്ച കൃഷിക്കാരുടെ തൊഴിലുറപ്പു പദ്ധതിയിലും റേഷന്‍ വിതരണത്തിലും സര്‍ക്കാര്‍ നിര്‍മ്മാണങ്ങളിലും സൂപ്പര്‍ അധികാര കേന്ദ്രമായി വളര്‍ന്ന ഇയാള്‍ ഇടനിലക്കാരനായി കോടികള്‍ അടിച്ചുമാറ്റുകയും അതിനനുസരിച്ചു ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തി പ്രതിരോധം ശക്തമാക്കുകയും ചെയ്തു.

ചരുങ്ങിയ കാലംകൊണ്ട് ശതകോടീശ്വരനായ ഇയാള്‍ തെരെഞ്ഞെടുപ്പില്‍മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യതയുടെകള്ളി ഒഴിച്ചിട്ടശേഷം സ്വത്തു വിവരത്തിന്റെവെളിപ്പെടുത്തലില്‍ ചുരുക്കം ചില കോടികള്‍ ഉള്‍പ്പെടുത്തിയിരുന്നതായുംപ്രാദേശിക പത്രങ്ങള്‍ വെളിപ്പെടുത്തുന്നു.രാജ്യത്തിന്റെ എല്ലാ നിയമ വ്യവസ്ഥകളെയുംവെല്ലുവിളിച്ചു ഗ്രാമത്തിന്റെ പ്രവേശന കവാടത്തില്‍ഇയാള്‍ നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാര സമാനമായത്രിവര്‍ണ്ണ മാളികയില്‍ കഴിഞ്ഞ ജനുവരി 5 നുകേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍പരിശോധിക്കാനെത്തിയതോടെയാണ് ഇപ്പോളത്തെവെളിപ്പെടുത്തലുകളുടെ ചുരുളഴിയുന്നത്.
                                      

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിക്കെതിരെ ഷേക്കിന്റെ സായുധരായഗുണ്ടാപ്പട ചെറുത്തു നില്‍പ്പ് ആരംഭിച്ചതുംഉദ്യോഗസ്ഥരെ ആക്രമിച്ചതും കാര്യങ്ങള്‍ വഷളാക്കി.സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തില്‍ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട്അയക്കുകയും വിഷയം കല്‍ക്കട്ട ഹൈക്കോടതിയുടെ പരിഗണനയില്‍എത്തുകയുമുണ്ടായി. ഹൈക്കോടതിയുടെനേരിട്ടുള്ള നിരീക്ഷണത്തില്‍ ഉന്നതതല പോലീസ്അന്വേഷണത്തിനും സ്ഥലം സന്ദര്‍ശിച്ചു വിവര ശേഖരണത്തിനും ഉത്തരവുണ്ടായി.


                  
കോടതി നിയോഗിച്ച പോലീസ് സംഘംസ്ഥലത്തെത്തിയതോടെ നിയമവാഴ്ച്ച തിരിച്ചെത്തിയ ആശ്വാസത്തില്‍ ഗ്രാമീണരുടെ പരാതികളുംപ്രതിഷേധങ്ങളും അണപൊട്ടി ഒഴുകാന്‍ തുടങ്ങി.ഷാജഹാന്‍ ഷേക്കും സംഘവും മമതയുടെസംരക്ഷണത്തില്‍ നടത്തിയ ക്രൂരതകള്‍ പുറംലോകത്തെ ഞെട്ടിക്കുന്നവയായിരുന്നു.പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയോകോണ്‍ഗ്രസ് സി. പി.എം. പ്രതിപക്ഷ കക്ഷി നേതാക്കളയോ സ്ഥലംസന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കി മമതയുടെപോലീസ് സംഭവത്തെ മൂടിവെക്കാന്‍ ആവുന്നത്രശ്രമിച്ചു. ഗ്രാമവാസികളുടെ പ്രക്ഷോഭം തുടങ്ങിഎട്ടാംനാള്‍ സ്ഥലം സന്ദര്‍ശിച്ച മലയാളിയായഗവര്‍ണ്ണര്‍ സി. വി. ആനന്ദ ബോസ് നല്‍കിയസുരക്ഷിതത്വത്തിലാണ് കുടുതല്‍ ആവലാതികളുമായി വനിതള്‍ ഉള്‍പ്പെടെയുള്ളഗ്രാമീണര്‍ പ്രക്ഷോഭ രംഗത്തെത്തുന്നത്.
                    
 ഒരു വനിത മുഖ്യമന്ത്രി പോലീസ്ഭരിക്കുന്ന സംസ്ഥാനത്തു ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്തതാണ് സംഭവിച്ചത്. ഗ്രാമീണരുടെ ഭൂമിയും സമ്പത്തുംകൊള്ളയടിച്ചത് കൂടാതെ വ്യാപകമായ സ്ത്രീപീഡനവും അവിടെ നടന്നിരുന്നു. മതവിദ്വേഷത്തിന്റെ വിഷവിത്തുകളുംപാകിസ്താന്റെ പിന്തുടര്‍ച്ചയെന്നോണംഅക്രമികള്‍ അവിടെ വിതച്ചിരുന്നു. എണ്ണത്തില്‍തീരെ കുറവായ അമുസ്ലിങ്ങളായ അംഗലാവണ്യമുള്ള ചെറുപ്പക്കാരായ സ്ത്രീകളെഅവരുടെ പിതാക്കന്മാരോ ഭര്‍ത്താക്കന്മാരോസഹോദരന്മാരോ ഷാജഹാന്‍ ഷേക്കിന്റെഅനുചരന്മാര്‍ നിര്‍ദ്ദേശിക്കും പ്രകാരം അയാളുടെപാര്‍ട്ടി ആഫീസില്‍ എത്തിക്കണമായിരുന്നു.അത്തരത്തില്‍ നിരന്തര പീഡനത്തിന് ഇരയായനിരവധി ഭതൃമതികളും അവിവാഹിതമാരുംപ്രായപൂര്‍ത്തിയാകാത്തവരുമായ സ്ത്രീകളുടെവന്‍ പ്രതിഷേധങ്ങള്‍ക്കാണ് ഫെബ്രുവരി 12മുതലുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുന്നത്.
                           
മാധ്യമ ശ്രദ്ധയേയും പ്രത്യക്ഷപ്രക്ഷോഭങ്ങളെയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍അന്വേഷണ ഏജന്‍സികളോടൊപ്പം ദേശിയവനിത കമ്മീഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമകാര്യ കമ്മീഷന്‍ അവസാനമായി ഇന്ത്യയുടെപരമോന്നത നീതിപീഠവും വിഷയത്തില്‍ഇടപെട്ടിട്ടുണ്ട്. മുഖ്യപ്രതി ഷേക്ക് ഇപ്പോഴുംഒളിവിലാണ് എന്നാല്‍ അയാളുടെ മുഖ്യസഹായികളായ ഷിബു ഹസ്ര, ഉത്തം സര്‍ദാര്‍എന്നിവരുള്‍പ്പെടെ 17 പേര്‍ അറസ്റ്റിലായതായിദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക