Image

ഫിഗർ  (അല്ല പിന്നെ - 75:രാജൻ കിണറ്റിങ്കര)

Published on 19 February, 2024
ഫിഗർ  (അല്ല പിന്നെ - 75:രാജൻ കിണറ്റിങ്കര)

ശശി :  ഇന്ന് ഓഫീസിൽ ഒരു പെൺകുട്ടി എന്നെ പറ്റി മാനേജർക്ക് പരാതി നൽകി

സുഹാസിനി :  അതെന്തിന്? 

ശശി :  അറിയില്ല, ഞാൻ അപമര്യാദയായി പെരുമാറിയത്രെ .

സുഹാസിനി : എന്താണ് നിങ്ങൾ ചെയ്തത്.

ശശി : ഒന്നും ചെയ്തില്ലെന്നേ ? അവൾ ഉണ്ടാക്കിയ പ്രൊഡക്ഷൻ റിപ്പോർട്ട് നോക്കി അഭിനന്ദിക്കുകയാണ് ചെയ്തത്.

സുഹാസിനി : ഇപ്പോൾ മനസ്സിലായി, എന്തിനാ അവൾ പരാതിപ്പെട്ടതെന്ന്.

ശശി : എന്ത് മനസ്സിലായി.

സുഹാസിനി : നിങ്ങൾ അവൾ ഉണ്ടാക്കിയ റിപ്പോർട്ട് നോക്കി *നിൻ്റെ ഫിഗർ ശരിയാ* പറഞ്ഞു കാണും. അല്ല പിന്നെ!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക