Image

ബഹുസ്വരത (അല്ല പിന്നെ -76)- രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 20 February, 2024
ബഹുസ്വരത (അല്ല പിന്നെ -76)- രാജന്‍ കിണറ്റിങ്കര

സുഹാസിനി : കേരളത്തില്‍ ഉത്സവങ്ങള്‍ക്ക്  പ്ലാസ്റ്റിക്കിന്റെ ചൈനീസ് ആനകള്‍ എത്തിയത്രെ

ശശി : ഞാനറിഞ്ഞു, മദമിളകില്ലല്ലോ ആശ്വാസം

സുഹാസിനി : മദം മാത്രമല്ല,  പിണ്ടിയും ഇടില്ല.  അല്ല നിങ്ങളെന്താ രാവിലെ ടി.വി യില്‍ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്നത്.?

ശശി : ബഹുസ്വരതയെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചയാണ് ചാനലില്‍.

സുഹാസിനി : അതാണോ ഇത്ര വലിയ കാര്യം?

ശശി : മലയാളിയുടെ ബഹുസ്വരതയെ കുറിച്ച് നിനക്ക് വല്ലതും അറിയാമോ?

സുഹാസിനി : എനിക്കെല്ലാം അറിയാം. 

ശശി : എങ്കില്‍ പറ എന്താണ് ബഹുസ്വരത, കേള്‍ക്കട്ടെ.

സുഹാസിനി :  ചൈനയുടെ ആന, ബംഗാളി വാദ്യക്കാര്‍, ബീഹാറി വെളിച്ചപ്പാട്, കൈയടിക്കാന്‍ മലയാളി.. അല്ല പിന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക