സുഹാസിനി : ആളുകളൊക്കെ എന്നും ഓരോ സ്ഥലത്തേക്ക് ടൂറിലാ.
ശശി : നിനക്കതൊക്കെ എങ്ങനെ അറിയാം?
സുഹാസിനി : ഓരോരുത്തരുടെ സ്റ്റാറ്റസിലെ ഫോട്ടോസ് കാണണം.. കൊതിയാകും.
ശശി : ഓ, ഈ സ്റ്റാറ്റസ് കണ്ടുപിടിച്ചവൻ്റെ തലയിൽ ഇടിത്തീ വീഴണം
സുഹാസിനി : മുംബൈയും കേരളവുമല്ലാതെ അടുത്ത് കിടക്കുന്ന തമിഴ്നാടും കർണ്ണാടക പോലും നമ്മൾ കണ്ടിട്ടില്ല
ശശി : എടീ, അവിടെയൊക്കെ പോകുമ്പോൾ ഭാഷയും സ്ഥലങ്ങളും അറിയുന്ന നല്ലൊരു ഗൈഡ് വേണം കൂടെ.
സുഹാസിനി : ഓ, ഈ അരിക്കൊമ്പനും ബേലൂർ മഖാന യും ഒക്കെ ആഴ്ചയിൽ നാല് വട്ടം അങ്ങോട്ടും ഇങ്ങോട്ടും പോയി വരുന്നത് ഭാഷ അറിയുന്ന ഗൈഡിനെ കൂട്ടിയല്ലേ, അല്ല പിന്നെ !!