Image

ഡാലസ്‌  മേയറുടെ പ്രശ്നങ്ങൾ (ഏബ്രഹാം തോമസ്)

Published on 22 February, 2024
ഡാലസ്‌  മേയറുടെ പ്രശ്നങ്ങൾ (ഏബ്രഹാം തോമസ്)

ഡാലസ്‌: ഡാലസ്‌ മേയർ എറിക് ജോൺസൻ വ്യകതിപരമായും കുടുംബപരമായും ഗൗരവ പ്രശ്നങ്ങളെ നേരിടുന്നു എന്നാണ് റിപ്പോര്ട്ടുകൾ. കഴിഞ്ഞ ഫാളിലാണ് ഡെമോക്രാറ്റിക്‌ പാർട്ടി വിട്ടു റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുകയാണ് എന്ന് ജോൺസൻ അറിയിച്ചത്. അതുവരെ ഈ പ്രശ്നങ്ങൾ എവിടെ ആയിരുന്നു എന്ന് വ്യകതമല്ല.
ആദ്യം പുറത്തു വന്നത് കഴിഞ്ഞ വര്ഷം താൻ ഭാര്യ നികിതയുമായുള്ള ബന്ധം വേര്പിരിയുന്നതിനു ഒരു ഡാലസ്‌ ജഡ്‌ജിന്‌ മുൻപാകെ കേസ് ഫയൽ ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ ആയിരുന്നു.

താൻ ഡിവോഴ്സ് ഫൈനലിസ് ആകുന്നതു വരെ പ്രൈവറ്റ് ആയി വയ്ക്കാൻ ആഗ്രഹിക്കുന്നു എന്നും, കാരണം തങ്ങളുടെ മൂന്നു കുട്ടികളെ ഇത് ബാധിക്കും എന്നുള്ളതിനാലാണ് എന്നും പറഞ്ഞിരുന്നു. ഫാമിലി സ്വത്തുക്കൾ ഭാഗിക്കുന്നതിനെ ഇത് ബാധിക്കും എന്നതിനാൽ കേസ് പബ്ലിക്കിൽ നിന്ന് സീൽഡ് ആയി സൂക്ഷിക്കുകയാണ്. എറിക്കും  ഭാര്യ നക്കിതയും വിവാഹിതരായത് സെപ്തംബര് 2007  ലാണ്.  നക്കിത ഭർത്താവു എറിക്കിന് തന്റെ ഓഫീസിലെ ഒരു സഹ പ്രവര്ത്തകയുമായി ബനധം ഉണ്ടെന്നു ആരോപിക്കുന്നു.

ഇപ്പോൾ മറ്റൊരു വലിയ പ്രശ്‍നം മേയർക്ക്   നേരിടേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ മേയിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച മേയർ തന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് മറിയ എൽബന്ന നടത്തുന്ന അഡെപ്ത് സ്ട്രാറ്റജിസ് എന്ന സ്ഥാപനത്തിന് മാസം തോറും വലിയ തുകകൾ നൽകി വരികയാണെന്ന് ആരോപണം ഉയർന്നിരിക്കുന്നു. ഇത് വരെ ജോൺസൻ 1,10 ,000 ഡോളർ നൽകി കഴിഞ്ഞു. 2023 മെയ് 15  മുതൽ ഡിസമ്പർ 20  വരെയാണ്  തുകകൾ നൽകിയത്. സ്ട്രാറ്റജിക് കൺസൾട്ടിങ് സർവീസസിനു വേണ്ടിയാണ് എന്നാണു വിശദീകരണം.

ടെക്സാസ് സംസ്ഥാന റെക്കോര്ഡുകളിൽ അഡെപ്ത് സ്ട്രാറ്റജിസ് മറിയ എൽബന്ന എൽബന്ന സ്ഥാപിച്ചതാണ്. റിപ്പബ്ലിക്കൻ മേയേഴ്സ് അസോസിയേഷനും  ഈ മെയിലിംഗ് അഡ്രസ് തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കും.
കഴിഞ്ഞ മെയിൽ ജോൺസന്റെ മാത്രം പേരാണ് മേയർ സ്ഥാനത്തേക്ക് ബലോട്ടിൽ ഉണ്ടായിരുന്നത്.
*                       

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക