സുഹാസിനി : സമ്പത്തും സൗകര്യങ്ങളും വർദ്ധിക്കുമ്പോൾ ആളുകളുടെ സുഖവും സന്തോഷവും കുറഞ്ഞു വരുകയാണ്.
ശശി : സുഖം എന്നത് ക്ഷണികമായിരിക്കുന്നു. കുറച്ച് നിമിഷത്തേക്ക് മിന്നിമറയുന്ന പ്രതിഭാസം
സുഹാസിനി : ആളുകൾ കൂടുതൽ സമയം മൊബൈലിൽ സ്റ്റാറ്റസിടാനും മറ്റുള്ളവരുടെ സ്റ്റാറ്റസ് നോക്കാനും ആണ് ചെലവഴിക്കുന്നത്.
ശശി : അതും സുഖവും തമ്മിലെന്ത് ബന്ധം?
സുഹാസിനി : നമ്മൾ എന്തിലാണോ കൂടുതൽ താൽപര്യം കാണിക്കുന്നത് നമ്മുടെ ജീവിതവും അങ്ങനെയാവും
ശശി : എന്ന് വച്ചാൽ ?
സുഹാസിനി : സുഖവും സന്തോഷവും മൊബൈലിലെ സ്റ്റാറ്റസ് പോലെ കുറച്ച് മണിക്കൂറിൽ അപ്രത്യക്ഷമാകും എന്ന്. അല്ല പിന്നെ !!