സുഹാസിനി : ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം ഇതൊക്കെ കഴിഞ്ഞ് നിങ്ങള്‍ക്ക് വീട്ടിലെ കാര്യത്തിന് സമയമുണ്ടോ?
ശശി : നിനക്കറിയില്ല, ഇവിടെയെല്ലാം കൂടി എനിക്ക് 3217 സുഹൃത്തുക്കളുണ്ട്'
സുഹാസിനി : ഇവരെയൊക്കെ നിങ്ങളറിയുമോ?
ശശി : അവരെ എന്തിനറിയണം, സോഷ്യല്‍ മീഡിയയില്‍ ആളുകളെ തിരിച്ചറിയുന്നത് മുഖം നോക്കിയല്ല, സ്‌മൈലി നോക്കിയാണ്
സുഹാസിനി : നമ്മുടെ അയല്‍ക്കാര്‍ സ്‌മൈല്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍ ?
ശശി : അതാരാ നമ്മുടെ അയല്‍ക്കാര്‍?
സുഹാസിനി : അങ്ങനെ ചിലരുണ്ട്, നിങ്ങടെ 3217 സുഹൃത്തുക്കള്‍ സ്‌മൈലിയിട്ട് ആഘോഷിക്കുമ്പോള്‍ നമ്മളെ സഹായിച്ചവര്‍
ശശി : അതെപ്പോള്‍ സഹായിച്ചത്? ഞാന്‍ കണ്ടില്ലല്ലോ.
സുഹാസിനി : കൊറോണക്കാലത്ത്, നിങ്ങള്‍ ക്വാറന്റയിനിലായിരുന്നു. അല്ല പിന്നെ.