Image

നിലപാട് മാറ്റി ഫിയോക്: സിനിമ റിലീസ് തടയില്ല

Published on 27 February, 2024
നിലപാട് മാറ്റി ഫിയോക്: സിനിമ റിലീസ് തടയില്ല

കൊച്ചി: നിലപാടില്‍ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകള്‍ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു.

കാര്യങ്ങള്‍ മുമ്ബത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്. ഇത് കൂടാതെ ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക