Image

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു മിനിത  സംഘ്‌വി ഡെമോക്രാറ്റിക് സ്ഥാനാർഥി (പിപിഎം) 

Published on 28 February, 2024
ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു മിനിത   സംഘ്‌വി ഡെമോക്രാറ്റിക് സ്ഥാനാർഥി (പിപിഎം) 

ന്യൂ യോർക്കിലെ 44ആം സ്റ്റേറ്റ് സെനറ്റ് സീറ്റിലേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനേഷൻ ഇന്ത്യൻ അമേരിക്കൻ മിനിത സംഘ്‌വിക്കു ലഭിച്ചു. ജയിച്ചാൽ സ്റ്റേറ്റ് സെനറ്റിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ അംഗമാവും സംഘ്‌വി. ആദ്യത്തെ വെള്ളക്കാരിയല്ലാത്ത അംഗവും. 

സറട്ടോഗ, ഷെനെക്ടാടി കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റികൾ സംഘ്‌വിയെ പിന്താങ്ങി. അര്പണബോധമുളള പ്രവർത്തകയാണ് സംഘ്‌വിയെന്നു സറട്ടോഗ കമ്മിറ്റി അധ്യക്ഷ മാർത്ത ഡെവനി പറഞ്ഞു. അതേ അഭിപ്രായം തന്നെയാണ് ഷെനെക്ടാടി കൗണ്ടി ചെയർമാൻ ഫ്രാങ്ക് സലാമോണും പ്രകടിപ്പിച്ചത്. സറട്ടോഗ സ്പ്രിങ്സ് ഫിനാൻസ് കമ്മീഷണർ എന്ന നിലയിൽ അവരുടെ പ്രവർത്തനം മികച്ചതായിരുന്നു എന്ന് ഇരുവരും പറഞ്ഞു. 

നാലു പതിറ്റാണ്ടായി റിപ്പബ്ലിക്കൻ ജിം റ്റെഡിസ്കോ ആണ് ഈ ഡിസ്ട്രിക്ടിൽ നിന്നുള്ള അംഗം. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി ഇപ്പോൾ അവിടെ മേൽക്കൈ നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2020 തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ബൈഡൻ അവിടെ നിർണായക വിജയം നേടിയിരുന്നു. 

ഇന്ത്യയിൽ ജനിച്ച സംഘ്‌വി 2001ലാണ് യുഎസിൽ കുടിയേറിയത്. അക്കൗണ്ടിംഗ് ബിരുദത്തിനു പുറമെ എം ബി എയും നേടി. സ്കിഡ്‌മോർ കോളജിൽ ഒരു പതിറ്റാണ്ടോളം ബിസിനസ് പഠിപ്പിച്ചു. 2021ൽ സറട്ടോഗ സ്പ്രിങ്സ് ഫിനാൻസ് കമ്മീഷണറായി. 

Openly gay, Sanghvi wins Democratic nomination 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക