മിഷിഗൺ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിക്കി ഹേലിക്കെതിരെ ഡൊണാൾഡ് ട്രംപ് തകർപ്പൻ വിജയം നേടി. തുടർച്ചയായി ആറാമത്തെ വിജയം നേടുമ്പോൾ ട്രംപിന്റെ ഭൂരിപക്ഷം വീണ്ടും ഉയർന്നു: മുൻ പ്രസിഡന്റ് 65% നേടിയപ്പോൾ ഹേലിക്കു ലഭിച്ചത് 30.9% ആണ്.
എന്നാൽ ഹേലി ഉറച്ചു തന്നെ നിൽപ്പാണ്. മാർച്ച് 5നു 874 ഡെലിഗേറ്റുകളെ തീരുമാനിക്കുന്ന സൂപ്പർ ട്യുസ്‌ഡേ മത്സരങ്ങൾ വരെയെങ്കിലും പോരാട്ടം തുടരുമെന്നാണ് ഹേലി കാമ്പയ്ൻ അറിയിച്ചിട്ടുള്ളത്.
പ്രസിഡന്റ് ബൈഡനെ തോൽപിക്കാൻ കഴിയുന്ന ഏക സ്ഥാനാർഥി താനാണെന്നു സർവേകളിൽ തെളിഞ്ഞിട്ടുണ്ടെന്നു ഹേലി മിഷിഗണിലെ വോട്ടർമാരോട് പറഞ്ഞു. "ഞാൻ മത്സരത്തിൽ ഉണ്ടാവും. ആദ്യ പ്രൈമറികളിൽ 40% വരെ ഞാൻ നേടി എന്നതിന് അർഥമുണ്ട്."
മിഷിഗണിൽ ബൈഡനു മേൽ ട്രംപിനു 2% ലീഡ് ഉണ്ടെന്നാണ് പുതിയ സർവേ. എന്നാൽ 10% പേർ ആർക്കു വോട്ട് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.
Trump wins Michigan 65--31