Image

മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സോക്കര്‍ ടൂര്‍ണമെന്റ് : ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാര്‍. 

ജോസഫ് ഇടിക്കുള. Published on 28 February, 2024
മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സോക്കര്‍ ടൂര്‍ണമെന്റ് : ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാര്‍. 

മയാമി: അമേരിക്കന്‍ മണ്ണില്‍ ആരംഭിച്ച സോക്കര്‍ ടൂര്‍ണമെന്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം.

കൂപ്പര്‍ സിറ്റി ഫ്‌ലമിംഗോ വെസ്റ്റ് പാര്‍ക്കില്‍ നടന്ന സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റ് സീസണ്‍ 5 മത്സരത്തില്‍ ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ് കപ്പില്‍ മുത്തമിട്ടു.

ആഴ്‌സണല്‍ ഫിലാഡല്‍ഫിയായെ 4 - 1 ക്രമത്തില്‍ പരാജയപ്പെടുത്തിയാണ് ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാരായത്. സെവന്‍ എ സൈഡ് അസ്സോസിയേഷന്‍ ഫുള്‍ബോള്‍ ടൂര്‍ണമെന്റിനോട് കിടപിടിക്കുന്ന തരത്തിലാണ് മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഈ ടൂര്‍ണമെന്റിന് തുടക്കമിട്ടത്.

ഇത്തവണത്തെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരുന്നൂറ്റി അമ്പതില്‍പരം കളിക്കാരെ ഉദ്ഘാടന സമയത്ത് ഫുഡ്‌ബോള്‍ ഗ്രൗണ്ടില്‍ അണിനിരത്തിയത് സോക്കര്‍ ടൂര്‍ണമെന്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രത്യേകതയായി.
കളിക്കാര്‍ക്കൊപ്പം എത്തിയ കായികപ്രേമികളെ കൂടി കണക്കിലെടുത്താല്‍ സോക്കര്‍ പ്രേമികളുടെ വലിയ സമാഗമം കൂടിയായി മാറി ഈ ടൂര്‍ണമെന്റ് .

അമേരിക്കയിലെയും കാനഡയിലേയും ഏറ്റവും പ്രമുഖരായ 16 സോക്കര്‍ ടീമുകള്‍ മാറ്റുരച്ച മത്സരം മുന്‍ ബ്രോ വാര്‍ഡ് കൗണ്ടി മേയര്‍ സെയില്‍ ഹോള്‍ നെസ്സ് ഉദ്ഘാടനം ചെയ്തു. ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ്, കാനഡ എഫ്‌സി, ആഴ്‌സണല്‍ ഫിലാഡല്‍ഫിയാ, ഓഹായോ ടസ്‌ക്കേഴ്‌സ്, അറ്റ്‌ലാന്‍ഡാ മാനിയാക്‌സ്, ബാള്‍ട്ടിമോര്‍ കിലാഡീസ്, മിന്നല്‍ ഷാര്‍ലറ്റ്, ഹൂസ്റ്റണ്‍ യുണൈറ്റഡ്, എം എഫ് സി ജാക്‌സണ്‍ വില്‍, മാഡ് ഡേയ്ടോണ, ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സ്, മാസ്‌ക് മയാമി എന്നീ ടീമുകളാണ് കായിക ചരിത്രമായ മാറിയ മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സെവന്‍സ് സോക്കര്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 5 ന്റെ ഭാഗമായത്.

ഈ ടൂര്‍ണ്ണമെന്റ് പരിപൂര്‍ണ്ണ വിജയമാകുവാന്‍ സ്പോണ്‍സര്‍മാര്‍ നല്‍കിയ സഹായം ചെറുതല്ലെന്നു മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു .


മെഗാ സ്‌പോണ്‍സര്‍ ആയ ജോര്‍ജ് നെടിയകാലായില്‍, ഡയമണ്ട് സ്‌പോണ്‍സറന്മാരായ ജോണ്‍ ടൈറ്റസ് & കുസുമം ടൈറ്റസ് ,ലിന്റോ ജോളി, പ്രസിഡന്റ് മാഡ് ഡേടോണ, പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ ലോണ്‍സ് ബൈ അക്കി, ജോസ് സി. പി. എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിംഗ് സര്‍വീസസ്,

ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ ടാസ് ഫയര്‍ പ്രൊട്ടക്ഷന്‍, ഒണ്ടി വേരോ ലോ ആന്‍ഡ് ടൈറ്റില്‍ റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് മെഡിക്‌സ്, മായ ഫിസിക്കല്‍ തെറാപ്പി-സഞ്ജയ് നടുപ്പറമ്പില്‍ ,ബിനൂപ് (ഫോമ ട്രെഷറര്‍ കാന്‍ഡിഡേറ്റ്), നന്മ ഗ്രോസറി, ദയാസ് കളക്ഷന്‍സ്, നോയല്‍ മാത്യു റിയാല്‍റ്റര്‍,ജെന്റില്‍ ടീത് ബൈ ഡോക്ടര്‍ ചാണ്ടി സാമുവല്‍, പാലസ് ഇന്ത്യ റെസ്റ്റോറന്റ്,മാന്‍ഷന്‍ റെന്റല്‍ - വര്‍ഗീസ് തമ്പാന്‍ , ബിജു ജോണ്‍ റിയാല്‍റ്റര്‍, എ. സി. ഇ. കോര്‍പ്,

സില്‍വര്‍ സ്‌പോണ്‍സര്‍മാരായ, ഫാമിലി മെഡിക്കല്‍ സെന്റര്‍, സിറ്റി വൈഡ് മോര്‍ഗേജ്, ഗോള്‍ഡ് കോസ്റ്റ് ഡെന്റല്‍ ബൈ ജെറി കാരേടന്‍,താജ് റെസ്റ്റോറന്റ്, ബിഗ് ബസാര്‍, സണ്ണി കാറ്ററിംഗ്, ലിജു പണിക്കര്‍ റിയല്‍ട്ടര്‍, യു എസ് ടാക്‌സ് സര്‍വീസ്, മാത്യു പൂവന്‍, മോര്‍ഗേജ് ബൈ സിറില്‍ നടുപറമ്പില്‍, ഡോ.തോമസ് എബ്രഹാം പനവേലില്‍, എ വണ്‍ കണ്‍സ്ട്രക്ഷന്‍, റോസ് ഒപ്റ്റിക്കല്‍സ് എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നതായി മാസ്‌ക് മയാമി യുടെ പ്രസിഡന്റ് വിബിന്‍ വിന്‍സെന്റ്, ടൂര്‍ണമെന്റ് ഇന്‍ചാര്‍ജ് ഷെന്‍സി മാണി, സെക്രട്ടറി ജോഷി ജോണ്‍, ട്രഷറര്‍ അജിത് വിജയന്‍ ടൂര്‍ണമെന്റ് കണ്‍ട്രോളര്‍ നിധീഷ് ജോസഫ്, മാസ്‌ക്ക് ടീം ക്യാപ്റ്റന്‍ അജി വര്‍ഗീസ്, മറ്റു ക്ലബ് അംഗങ്ങള്‍, എന്നിവര്‍ അറിയിച്ചു.

കായിക താരങ്ങളുടേയും, കായികപ്രേമികളുടേയും ആവേശത്താല്‍ മയാമിയെ പ്രകമ്പനം കൊള്ളിച്ച സെവന്‍സ് സോക്കര്‍ ടൂര്‍ണമെന്റ് സീസണ്‍ 5 മയാമിക്ക് ഒരു തൃശ്ശൂര്‍ പൂരത്തിന്റെ കാഴ്ചയാണ് സമ്മാനിച്ചതെന്ന് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ നോയല്‍ മാത്യു പറഞ്ഞു. മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സംഘാടക മികവുകൊണ്ട് ഈ കായിക മാമാങ്കത്തെ വെല്ലാന്‍ അമേരിക്കയിലെ മറ്റൊരു ടൂര്‍ണ്ണമെന്റിനും സാധിക്കില്ല എന്ന് മത്സരത്തില്‍ പങ്കെടുത്ത പതിനാറു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ അഭിപ്രായപ്പെട്ടു. ജേതാക്കള്‍ക്കുള്ള ട്രോഫി ചെക് മേറ്റ് സിനിമയുടെ നിര്‍മ്മാതാവ് ലിന്‍ഡോ ജോളി, ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്സിന്റെ ക്യാപ്റ്റന്‍ ഹരി രമേശിന് കൈമാറി . ചാമ്പ്യന്മാര്‍ക്കുള്ള 2001 $ ന്റെ ക്യാഷ് അവാര്‍ഡ് സെക്രട്ടറി ജോഷി ജോണും റണ്ണറപ്പായ ടീമിനുള്ള 1001$ ന്റെ ക്യാഷ് അവാര്‍ഡ് മാസ്‌ക് മെമ്പര്‍ വിനു അമ്മാളും ചേര്‍ന്ന് വിതരണം ചെയ്തു.

 ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സിന്റെ ബാഹിര്‍ അബ്ദുള്‍ ഖാനി ബെസ്റ്റ് പ്ലെയറും, ആഴ്‌സണല്‍ ഫിലാഡല്‍ഫിയ യുടെ ജിം കല്ലറക്കല്‍ ടോപ് സ്‌കോററും, ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സിന്റെ ജിബി എബ്രഹാം ബെസ്റ്റ് ഡിഫന്‍ഡര്‍ക്കും, കലേഷ് തെക്കേതില്‍ ബെസ്റ്റ് ഗോള്‍ കീപ്പര്‍ക്കുമുള്ള ട്രോഫികള്‍ ഏറ്റുവാങ്ങി. അമേരിക്കയുടെ നാനാഭാഗത്തുനിന്നുമുള്ള കായികപ്രേമികള്‍ എത്തിച്ചേര്‍ന്ന മത്സരത്തില്‍ മെഡിക്കല്‍ സപ്പോര്‍ട്ടുമായി ഡോ.മഞ്ജു സാമുവേല്‍, ഡോ.ബോബി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷനും, മീഡിയാ പാര്‍ട്ട്ണര്‍മാരായി മലയാളത്തിന്റെ പ്രിയപ്പെട്ട ഫ്‌ലവേഴ്‌സ് ടിവി യുഎസ് യും, മല്ലു കഫെയും (റേഡിയോ) ഒപ്പമുണ്ടായിരുന്നു. ഡ്രം ലവേഴ്‌സ് സൗത്ത് ഫ്‌ലോറിഡ, ശ്രുതി മേളം ടീമുകളുടെ ചെണ്ടമേളം ആയിരുന്നു മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമാന പരിപാടിയായ സെവന്‍സ് സോക്കര്‍ ടൂര്‍ണ്ണമെന്റ് സീസണ്‍ 5 മത്സരത്തെ അമേരിക്കന്‍ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാസ്‌ക് ഭാരവാഹികള്‍ അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി സെവന്‍സ് സോക്കര്‍ ടൂര്‍ണ്ണമെന്റ് മത്സരം നടത്തുമെന്ന് പി. ആര്‍. ഒ രഞ്ജിത്ത് രാമചന്ദ്രന്‍ അറിയിച്ചു .അമേരിക്കന്‍ മലയാളികള്‍ക്ക് കാല്‍പ്പന്ത് കളിയുടെ മിന്നല്‍പിണരുകള്‍ സമ്മാനിച്ച ഗംഭീരമത്സരത്തിന് തിരശീല വീഴുമ്പോള്‍ അടുത്ത വര്‍ഷത്തെ സോക്കര്‍ ടൂര്‍ണ്ണമെന്റിനായി കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികളായ അമേരിക്കന്‍ മലയാളികള്‍.

വിവരങ്ങള്‍ക്ക് കടപ്പാട് - പി.ആര്‍.ഓ. രഞ്ജിത്ത് രാമചന്ദ്രന്‍, നോയല്‍ മാത്യു.

വാര്‍ത്ത - ജോസഫ് ഇടിക്കുള.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക