ക്‌നാനായ കത്തോലിക്ക അസ്സ്‌സോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ആരംഭം ഉല്‍ഘാടനം ചെയുവാന്‍ കെസിസിഎന്‍എയുടെ പ്രസിഡന്റ് ഷാജി എടാട്ട് മുഹ്യ അതിഥിയായും, ജനറല്‍ സെക്രട്ടറി അജീഷ് താമരത്, ട്രെസ്സുറര്‍ സാമോന്‍ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും വിശിഷ്ട അതിഥികളായും സന്നിതരായിരിക്കുമെന്നു കെ.സി.എ.ജി. പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും ജനറല്‍ സെക്രട്ടറി ബിജു വെള്ളാപ്പള്ളിക്കുഴിയും അറിയിച്ചു.
1999 നവംബര്‍ മാസത്തില്‍, കവണാന്‍ തോമസ് ആദ്യ പ്രസിഡന്റായും ഇല്ലിക്കാട്ടില്‍ ഫിലിപ്പ് സെക്രട്ടറി ആയും ആരംഭിച്ച കെ.സി.എ.ജി., ക്‌നാനായക്കാരുടെ പൈതൃകവും വിശ്വാസവും പാരമ്പിയരങ്ങളും നിലനിര്‍ത്തുവാന്‍ വളരെ അധിക പങ്കുവഹിച്ചിരിക്കുന്നതായി സില്‍വര്‍ ജൂബിലി ആഘോഷകമ്മിറ്റയുടെ ചെയര്മാന് ബിജു തുരുത്തുമാലി, തന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി ടീം അംഗങ്ങളായ ടോമി കൂട്ടകൈതയില്‍, ജസ്റ്റിന്‍ പുത്തന്‍പുര, ജെഫ്റി വാഴക്കാലയില്‍, ഫ്രാങ്കലിന് വര്കുകലയില്‍, ഫിയോന പച്ചിക്കര എന്നിവരുടെ പേരില്‍ അറിയിച്ചു.
ഈ അവസരത്തില്‍ കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ കിക്കോഫ്, അറ്റ്‌ലാന്റയില്‍ മാര്‍ച്ച് 3 ന് വമ്പിച്ച രീതിയില്‍ നടത്തുന്നതായിരിക്കും എന്ന് RVP കാപ്പറമ്പില്‍ ലിസി പ്രസ്താവിച്ചു. കെ.സി.എ.ജി. യുടെ രജതജൂബിലി വര്‍ഷത്തില്‍ എന്തെകിലും നല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയുവാന്‍ നമ്മള്‍ ഏവരും സഹകരിക്കണമെന്ന്, കെസിഎ.ജി യുടെ charity wing 'താങ്ങും തണലും'' ചെയര്‍്മാന്‍ ജോബി വാഴക്കാലയില്‍ അഭ്യര്‍ത്ഥിച്ചു.