Image

നിയമസഭ, ലോകസഭ (അല്ല പിന്നെ- 81)-രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 28 February, 2024
നിയമസഭ, ലോകസഭ (അല്ല പിന്നെ- 81)-രാജന്‍ കിണറ്റിങ്കര

ശശി :  കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് ബഹളം തുടങ്ങി.

സുഹാസിനി : ഇനി സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിക്കും.

ശശി : അതെങ്ങനെ?

സുഹാസിനി :  മദ്യവില്‍പ്പന കൂടില്ലേ. കൊടി പിടിച്ചവര്‍ക്ക്, പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക്, പോസ്റ്റര്‍ കീറിയവര്‍ക്ക് ഒക്കെ കൂലി  കൊടുക്കണ്ടേ?

ശശി :  കൂലി എന്താ മദ്യമാണോ ?

സുഹാസിനി : സുലഭമായി കിട്ടുന്നതല്ലേ കൊടുക്കാന്‍ പറ്റൂ.. പണ്ട് നെല്ലും അരിയുമായിരുന്നു കൂലി, പിന്നീട് പണമായി.  ഇതിനൊക്കെ ഇപ്പോള്‍ ക്ഷാമമായില്ലേ.

ശശി : എനിക്കതല്ല മനസ്സിലാകാത്തത്, ഒരു നിയമവും നോക്കാതെ അംഗങ്ങള്‍ പെരുമാറുന്ന സ്ഥലത്തിന് നിയമസഭ എന്നും ഇന്ത്യയുടെ മാത്രമായ പാര്‍ലമെന്റിന് ലോകസഭ എന്നും പറയുന്നത് എന്താന്നാ ?

സുഹാസിനി : മലയാളത്തില്‍ ഇടുന്ന പേരിന് അങ്ങനെ ചില അബദ്ധങ്ങളൊക്കെയുണ്ട്.

ശശി :  അതേതാണ് അബദ്ധം?

സുഹാസിനി : മുഖം എപ്പോഴും അമാവാസി പോലുള്ള നിങ്ങള്‍ക്ക് ശശി എന്ന് പേരിട്ടില്ലേ. അല്ല പിന്നെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക