Image

'ഹിന്ദു വോട്ട്' യുഎസ് രാഷ്ട്രീയത്തിൽ ഒരു  ഘടകമായി, പലരും അടിസ്ഥാനമാക്കുന്നു (പിപിഎം) 

Published on 28 February, 2024
'ഹിന്ദു വോട്ട്' യുഎസ് രാഷ്ട്രീയത്തിൽ ഒരു  ഘടകമായി, പലരും അടിസ്ഥാനമാക്കുന്നു (പിപിഎം) 

യുഎസ് രാഷ്ട്രീയത്തിൽ 'ഹിന്ദു വോട്ട്' ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. പല രാഷ്ട്രീയക്കാരും പരസ്യമായി ആ അടിസ്ഥാനത്തിൽ വോട്ട് തേടുന്നു. ബൈഡൻ-ഹാരിസ് കാമ്പയ്ൻ 2024 തിരഞ്ഞെടുപ്പ് പത്രികയിൽ ഒരു 'ഹിന്ദു പേജ്' ഉൾപ്പെടുത്തണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന നീരജ് അൻതാനി എന്ന റിപ്പബ്ലിക്കൻ തന്റെ മത വിശ്വാസം ശക്തമായി ഉയർത്തിപ്പിടിക്കുന്നു. അതിനിടെ ഡെമോക്രാറ്റിക് കോൺഗ്രസ് സ്ഥാനാർഥിയായ ഭാവിനി പട്ടേൽ ഹിന്ദു ദേശീയ വാദികളിൽ നിന്നു പണം പിരിച്ചു എന്ന ആരോപണം നേരിടുകയാണ്. 

യുഎസ് സെൻസസിൽ ജാതി അടയാളപ്പെടുത്താറില്ല എന്നതിനാൽ എത്ര ഹിന്ദുക്കളുണ്ട് എന്ന കൃത്യമായ കണക്കില്ല. പ്യു റിസർച് സെന്റർ 2015ൽ പറഞ്ഞത് 0.7% എന്നാണ്. 2050 ആവുമ്പോഴേക്ക് 4.8 മില്യൺ ഹിന്ദുക്കൾ യുഎസിൽ ഉണ്ടാവും എന്നും. ഹാർവാർഡ് ഡിവിനിറ്റി സ്കൂൾ 2018ൽ കണക്കാക്കിയത് 2.5 മില്യൺ എന്നാണ്. ചില ഹിന്ദു അമേരിക്കൻമാർ അഞ്ചു മില്യൺ എന്നു പറയാറുണ്ട്. എന്നാൽ അതിൽ സിഖുകാരും ജൈനരും ഉൾപ്പെടുന്നു എന്നാണ് അവരുടെ വിശദീകരണം. 

തിരഞ്ഞെടുപ്പിനു പണം പിരിക്കുമ്പോൾ ഇതൊരു ഘടകമാണ്. നീരജ് അൻതാനി എക്‌സിൽ അയോദ്ധ്യ ക്ഷേത്ര പ്രതിഷ്‌ഠ ആഘോഷിച്ചത് 'ഹിന്ദു അമേരിക്കൻ പി എ സി'യുടെ പിന്തുണയോടെയാണ്.

ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പി എ സി അധ്യക്ഷ മിഹി മേഖാനിയുടെ പിന്തുണയോടെയാണ് പെൻസിൽവേനിയയിൽ മത്സരിക്കുന്ന ഭാവിനി പട്ടേൽ ധനസമാഹരണം നടത്തിയത്. പട്ടേൽ ഹിന്ദു ദേശീയ വാദികളുടെ പിന്തുണ തേടിയെന്നും ഇസ്രയേലിനെ ഉറച്ചു പിന്തുണയ്ക്കുന്നുവെന്നും അവരുടെ എതിരാളി ചൂണ്ടിക്കാട്ടുന്നു. പട്ടേൽ അത് നിഷേധിക്കുന്നുവെങ്കിലും ഹിന്ദു വോട്ട് ഇന്ന് പരസ്യമായ ചർച്ചാ വിഷയമാണ്. 

"ഹിന്ദു വോട്ട് എക്കാലത്തും ഉണ്ടായിരുന്നു, പക്ഷെ ഇപ്പോഴാണ് പരസ്യമായി അംഗീകരിക്കുന്നത്," ഡെമോക്രാറ്റിക് ഡോണർ രമേശ് കപൂർ പറയുന്നു. "2024 തിരഞ്ഞെടുപ്പാണ് അതിനു അരങ്ങൊരുക്കിയത്." 

ഇന്ത്യയിൽ ബി ജെ പി അധികാരത്തിൽ കയറിയതും നരേന്ദ്ര മോദി ജനപ്രീതി നേടിയതുമാണ് അമേരിക്കയിലെ ഹിന്ദുക്കൾക്കു പുതിയ ആവേശം പകർന്നത്. 

ഹിന്ദു പേജിനു പ്രസിഡന്റ് ബൈഡനു മേൽ സമമർദം ചെലുത്തുന്നവർ പ്രകടന പത്രികയിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഭാഗത്തു അതുൾപ്പെടുത്താൻ നടത്തിയ ശ്രമം വിജയം കണ്ടില്ല. അതിൽ മുസ്ലിംങ്ങൾ, യഹൂദർ, ആഫ്രിക്കൻ അമേരിക്കൻ തുടങ്ങിയ ഭാഗങ്ങൾ പക്ഷെ ഉണ്ടായിരുന്നു. 

ഗാസ നയത്തിന്റെ പേരിൽ ബൈഡനു നഷ്ടപ്പെടാൻ ഇടയുള്ള മുസ്ലിം വോട്ടുകൾക്കു പകരം ഹിന്ദു വോട്ട് നൽകാം എന്ന വാദം ഹിന്ദു അമേരിക്കൻ വിഭാഗം ഉന്നയിക്കുന്നുണ്ട്. വിർജിനിയയിൽ റിപ്പബ്ലിക്കൻ ഗവർണർ ഗ്ലെൻ യോങ്‌കിനെ ജയിപ്പിച്ചതു തങ്ങളാണെന്ന് അവർ അവകാശപ്പെടുന്നു. കാലിഫോർണിയയിലെ ജാതി വിവേചന വിരുദ്ധ ബില്ലിൽ ഒപ്പിടരുതെന്ന അവരുടെ അപേക്ഷ ഗവർണർ ഗവിൻ ന്യൂസം സ്വീകരിച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. 

ഹിന്ദു അമേരിക്കൻ വിഭാഗത്തിൽ നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, കരീബിയൻ ദ്വീപുകൾ, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കളും ഉണ്ട്. പുറമെ, യുഎസിൽ തന്നെ ഹിന്ദു മതം സ്വീകരിച്ചവരും. റിപ്പബ്ലിക്കൻ നേതാവ് തുൾസി ഗബാർഡിന്റെ കുടുംബം ഉദാഹരണം. 

'Hindu vote' seen a factor in US politics 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക