Image

ജോർജ് സി. പറമ്പിൽ ഇ-മലയാളി ചെറുകഥാമൽസരത്തിനു ഡയമണ്ട് സ്പോൺസർ

Published on 28 February, 2024
ജോർജ് സി. പറമ്പിൽ ഇ-മലയാളി ചെറുകഥാമൽസരത്തിനു ഡയമണ്ട് സ്പോൺസർ

ന്യു യോർക്ക്: ഇ-മലയാളിയുടെ മൂന്നാമത് ചെറുകഥാമൽസരത്തിനും ഡയമണ്ട് സ്പോൺസറായി മാധ്യമരംഗത്തെ പയനിയർമാരിൽ  ഒരാളായ ജോർജ് സി. പറമ്പിൽ. ആദ്യ രണ്ടു മത്സരങ്ങളിലും അദ്ദേഹം തന്നെ ആയിരുന്നു ഡയമണ്ട് സ്പോൺസർ.

മൂന്നാമത് മത്സരത്തിലെ വിജയികളെ അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. 50,000 രൂപ ഒന്നാം സമ്മാനവും 10,000 രൂപയുടെ അഞ്ച് രണ്ടാം സമ്മാനവും പ്രത്യക ജൂറി അവാർഡുകളും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലെത്തിയ ജോര്‍ജ് സി. പറമ്പില്‍ പല രംഗത്തേയും തുടക്കക്കാരനാണ്. അമേരിക്കയിലെ ആദ്യ മലയാളം ചാനലുകളിലൊന്നായ കെ.ടിവിയുടെ ഉടമയും സ്ഥാപകനുമായിരുന്നു. ദൃശ്യമാധ്യമരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കെ.ടി.വിക്കായി. കേരളത്തിൽ നിന്നുള്ള ചാനലുകൾ അമേരിക്കയിൽ എത്തുന്നതിനു ഒരു ദശാബ്ദം മുൻപ് കെ.ടി.വി ആയിരുന്നു പ്രധാന ദൃശ്യമാധ്യമം.

ഓഡിയോ-വീഡിയോ സൗകര്യങ്ങളുള്ള സന്തൂര്‍ സ്റ്റുഡിയോസ് ആയിരുന്നു മറ്റൊരു സ്ഥാപനം. വിവിധ ഫൊക്കാന കണ്‍വന്‍ഷനുകളില്‍ ഓഡിയോ വിഷ്വല്‍ സേവനം നല്കി.

എയറോനോട്ടിക്കല്‍ എഞ്ചിനിയരിംഗില്‍ ഡിപ്ലോമയുള്ള ജോര്‍ജ് ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇക്കണോമിക്‌സില്‍ ബിരുദം നേടി.

വ്യവസായ മേഖലയിലും  വിജയം കൈവരിച്ച അദ്ദേഹം മൂന്നു  പതിറ്റാണ്ടിലേറെയായി  റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ട്. 80-കളില്‍ രണ്ട് ഓട്ടോ റിപ്പയര്‍ ഷോപ്പ് നടത്തി. ഗ്യാസ് സ്റ്റേഷനും ബോഡി ഷോപ്പും അടങ്ങുന്നതായിരുന്നു ഒന്ന്.

പിന്നീട് തുടങ്ങിയ ജമൈക്ക കാര്‍ സര്‍വീസ് കമ്പനിയില്‍ 120-ല്‍ പരം വാഹനങ്ങളാണു ജനങ്ങള്‍ക്ക് സേവനമെത്തിച്ചത്.

ഗ്ലെന്‍ ഓക്‌സില്‍ ഇപ്പോഴും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സന്റൂര്‍ റെസ്റ്റോറന്റിന്റെ സ്ഥാപക ഉടമയുമാണ്.

മഹരാജാ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥാപക പാര്‍ട്ട്ണര്‍മാരില്‍ ഒരാളാണ്. യൂറോപ്യന്‍ വഹന്‍ നിര്‍മാതാക്കളായ ടാമിന്റെ നിക്ഷേപക ഡയറക്ടറായും പ്രവര്‍ത്തിച്ചു.

നിലവിൽ  ന്യു യോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന VIP കണക്ഷൻ എന്ന  ട്രാവൽ സർവീസ് -ലോജിസ്റ്റിക്സ് കമ്പനി ഉടമയാണ്.  ലോകമെമ്പാടുമുള്ള 500-ലധികം നഗരങ്ങളിൽ ഫോർച്യൂൺ 500 കമ്പനികൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, വിനോദ സഞ്ചാരികൾ എന്നിവർക്ക് കഴിഞ്ഞ 30 വർഷമായി  ഈ കമ്പനി ട്രാവൽ സംബന്ധമായ  സേവനം എത്തിക്കുന്നു.

മലയാളികൾക്കിടയിൽ ആദ്യമായി കോൾ  സെന്റർ സർവീസ് ഒരു ബിസിനസ് സ്ഥാപനമായി ആരംഭിച്ചത് ജോർജ് പറമ്പിൽ ആണ്.  ഫിലിപ്പൈൻസിലെ ഓഫീസ് വഴിയാണ് ആവശ്യമുള്ളവർക്ക് കോൽ സെന്റർ സേവനം എത്തിക്കുന്നത്. ഇതിനായി 60-ല്പരം ജോലിക്കാർ അവിടെ പ്രവർത്തിക്കുന്നു.  അതിനു പുറമെ, വെർച്വൽ അസിസ്റ്റൻസ്, മെഡിക്കൽ ബില്ലിംഗ്  (Virtual Assistance and Medical Billing) എന്നിവയുൾപ്പെടെ മറ്റ് ബിസിനസ്സുകളിലേക്കും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കോൾ സെന്ററിന്റെ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി നേട്ടങ്ങളുണ്ടെന്ന് പറമ്പിൽ ചൂണ്ടിക്കാട്ടുന്നു. ഒരു നിശ്ചിത പ്രതിമാസ ഫീസ് നൽകിയാൽ മതി.

നിങ്ങളുടെ ബിസിനസ്സിന് ഇത് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനും അപ്പോയിന്റ്മെന്റ് എടുക്കുന്നതിനും ഈ ലിങ്കിൽ ക്ലിക്കുചെയ്യുക: https://getremoteagents.com/contact/

Join WhatsApp News
ജോസഫ് എബ്രഹാം 2024-02-29 11:14:51
വളരെ നന്ദി സാർ. മതത്തിനു രാഷ്ട്രീയത്തിനും അല്ലാതെ സാഹിത്യത്തിന് വേണ്ടി അല്പം പണം ചിലവഴിക്കാൻ അങ്ങ് കാണിക്കുന്ന ഈ മഹാമനസ്കത ശ്ലാഘനീയവും മറ്റുള്ളവർക്ക് ഒരു മാതൃകയുമാണ്. അങ്ങയെപ്പോലെ കൂടുതൽ ആളുകൾ അമേരിക്കൻ സാഹിത്യത്തിനും മലയാള സാഹിത്യത്തിനും പ്രോത്സാഹനമായി മുന്നോട്ടു വരുമെന്നു പ്രത്യാശിക്കുന്നു
നോ സെൽഫി പ്ലീസ് 2024-02-29 15:14:33
അമേരിക്കൻ മലയാളി സാഹിത്യകാരൻമ്മാരുടെ തലമുറ ,എല്ലാ കൂട്ടായ്മകളിലും കാണുന്ന വലിയ അടിപിടിയും ഇന്നും ഇല്ലാതെ അവരുടേതായ ലോകത്തിൽ കൂടി കടന്നു പോകുന്നു. എന്തെങ്കിലും സാഹിത്യപരമായ വാസന ഇല്ലാത്തവക്ക് ഇതിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതു മൂലം , മറ്റു സംഘടനകളിലെ കൂട്ടയടി, പിളർക്കല് പറപ്പിക്കല് , പിടിച്ചടക്കല് സെൽഫികൾക്കു ഇതിലോട്ടു കെട്ടിയിറങ്ങാനും വിഹരിക്കാനും ബുദ്ധിമുട്ടാണ് . പല നീല കുറുക്കൻമാരും ശ്രമിച്ചില്ലെന്നു പറയാൻ പറ്റില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക