മലയാളത്തിലേതിനു സമാനമായി ബോളിവുഡിലും ഫിലിം റിവ്യൂ സംബന്ധിച്ച തര്‍ക്കങ്ങള്‍. 'ക്രാക്ക്' എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ പ്രമഖ യൂട്യൂബറായ സുമില്‍ കേഡല്‍ തന്നോട് പണം ആവശ്യപ്പെട്ടതായി ബോളിവുഡ് താരം വിദ്യൂത് ജംവാല്‍. എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ സുനില്‍ തന്നെ ബ്‌ളോക്ക് ചെയ്യുന്നതായുള്ള സക്രീന്‍ ഷോട്ട് പങ്കു വച്ചു കൊണ്ടാണ് വിദ്യുത് ഇക്കാര്യം വ്യക്തമാക്കുന്നത്.
''കൈക്കൂലി ചോദിക്കുന്നതും ഒരു കുറ്റമാണ്. കൊടുക്കുന്നതും ഒരു കുറ്റമാണ്. ഞാന്‍ ഇവിടെ ചെയ്യുന്ന കുററം നല്‍കുന്നില്ല എന്നതാണ്. കുറ്റവാളിയെ ഞങ്ങള്‍ക്കറിയാം.'' എന്നാണ് വിദ്യുത് ജംവാല്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെ സുമിത്തും പോസ്റ്റുമായി രംഗത്തെത്തി.''സുഹൃത്തുക്കളേ, ഇതേതെങ്കിലും സൂപ്പര്‍ സ്റ്റാറുകളയോ നിലവിലെ തലമുറയിലെ താരങ്ങളെയോ ഉദ്ദേശിച്ചല്ല. ബ്രൂസ് ലീ, ജാക്കി ചാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളെ കുറിച്ചാണ്. ഇന്‍ഡസ്ട്രിയിലെ എല്ലാ പ്രധാന നടന്‍മാരെയും ഞാന്‍ കണ്ടു. ഈ ഭ്രാന്തന്‍ കക്ഷിയല്ലാതെ എല്ലാവരും സ്‌നേഹത്തിലാണ് പെരുമാറുക. സിനിമാ രംഗത്തുള്ളവര്‍ക്ക് അത് മനസിലാകും. '' സുമിത് ട്വീറ്റ് ചെയ്തു.
ക്രാക്ക് സിനിമയുടെ വാര്‍ത്താ സമ്മേളത്തില്‍ വിദ്യുത് ജാംവലിന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിലുളള പ്രതികാരണാണ് ഈ നടപടിയെന്നും സുമിത് പറഞ്ഞു. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ക്രാക്ക് ഒരു ആക്ഷന്‍ ത്രില്ലര്‍ മുവീയാണ്. നോറ ഫത്തേഹിയാണ് നായിക. അര്‍ജ്ജുന്‍ രാംപാല്‍, ആമി ജാക്‌സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഇന്ത്യയിലെ ആദ്യത്തെ സാഹസിക സ്‌പോര്‍ട്ട്‌സ് ആക്ഷന്‍ സിനിമ എന് വിശേഷണത്തോടെയാണ് ക്രാക്ക് എത്തുന്നത്. സാഹസിക റിയലിറ്റി ഷോയില്‍ നടക്കുന്ന തട്ടിപ്പാണ് സിനിമയുടെ പ്രമേയം. മാര്‍ക്ക് ഹാമില്‍ട്ടണ്‍ ഛായാഗ്രണവും വിക്രം മോണ്‍ട്രോസ് സംഗീതവും നിര്‍വഹിക്കുന്നു. സന്ദീപ് കുറുപ്പ് ആണ് എഡിറ്റിങ്ങ്.