Image

ട്രെയിനില്‍ തീപിടിച്ചെന്ന് കേട്ട് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാർക്കു മേൽ മറ്റൊരു ട്രെയിൻ കയറിയിറങ്ങി: 12 പേർക്ക് ദാരുണാന്ത്യം

Published on 28 February, 2024
 ട്രെയിനില്‍ തീപിടിച്ചെന്ന് കേട്ട് പാളത്തിലേക്ക് ചാടിയിറങ്ങിയ  യാത്രക്കാർക്കു മേൽ  മറ്റൊരു ട്രെയിൻ കയറിയിറങ്ങി:   12 പേർക്ക് ദാരുണാന്ത്യം

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് യാത്രക്കാർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി.

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട് ആങ്ങ് എക്‌സ്പ്രസില്‍ നിന്ന് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു.

പ്രദേശത്ത് വെളിച്ചമില്ലാത്തതിനാല്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക