കോഴിക്കോട് - മലബാറിൻ്റെ ഐ.ടി വികസനത്തിന് നാന്ദിയാകുന്ന കെ ടി എക്സ് 2024 ന് 29 ന് തുടക്കം കുറിക്കും.
മാർച്ച് 2 വരെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കുന്ന
കെ ടി എക്സ് 2024ൻ്റെ ഉദ്ഘാടനം ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.ഏ. മുഹമ്മദ് റിയാസ് രാവിലെ 10 ന് നിർവഹിക്കും. മലബാർ ചേംബർ പ്രസിഡൻറ് എം.എ മെഹ്ബൂബ് അധ്യക്ഷത വഹിക്കും.
ഐ.ഐ. എം ഡയറക്ടർ പ്രൊഫ് ദേബാശിഷ് ചാറ്റർജി, ടാറ്റ എലെക്സി എം.ഡി മനോജ് രാഘവൻ, രാമേന്ദ്ര വർമ, സുശാന്ത് കുരുന്തിൽ, ഡോ. സന്തോഷ് ബാബു, സെന്തിൽ കുമാർ സിംഗ്, ഡോ. പ്രസാദ് കൃഷ്ണ, ഡോ. പ്രസാദ് ഉണ്ണികൃഷ്ണൻ, അജയൻ കെ. ആനാട്ട്, അനിൽ ബാലൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ആദ്യ ദിനത്തിൽ മൂന്നു സ്റ്റേജുകളിലായി വിവിധ സെഷനുകളിൽ നോക്കിയ മുൻ സി.ഇ.ഒ അജയ് മെഹ്ത്ത യടക്കം 25 ഓളം പ്രമുഖർ പ്രാസംഗികരായി എത്തും.
മൂന്നു ദിവസങ്ങളിലായി ഇന്ത്യയിലെ സഊദി എംബസ്സി കോൺസുലേറ്റ് ഹെഡ് യാസർ മുബാറക്ക് എം. അൽയാമി, വേൾഡ് എക്കോണമി ഫോറത്തിൻ്റെ പ്രഫ. ഹുഡ അൽ ഖൈസമി , ദുബൈ മാസ്റ്റർ കാർഡ് വൈ. പ്രസിഡൻ്റ് ശ്യാം മോഹൻ, ഗൂഗിൾ ഇന്ത്യ ഡയറക്ടർ പ്രദീപ് ജോസഫ് അടക്കം ഈയിടെ നാംസ്കോമിൻ്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട, മലയാളി കൂടിയായ രാജേഷ് നമ്പ്യാർ അടക്കം 65 ഓളം പേർ വിവിധ സെഷനുകളിൽ പ്രാസംഗികരായി എത്തും.