Image

നാലാം ലോക കേരള സഭ ജൂണില്‍; അംഗത്വത്തിന്   മാർച്ച് 04 മുതല്‍ അപേക്ഷിക്കാം

Published on 28 February, 2024
നാലാം ലോക കേരള സഭ ജൂണില്‍; അംഗത്വത്തിന്   മാർച്ച് 04 മുതല്‍ അപേക്ഷിക്കാം

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതല്‍ 07 വരെ  കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരും. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് മാർച്ച്‌ നാലു മുതല്‍ അപേക്ഷ നല്‍കാവുന്നതാണെന്ന്  ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടർ അറിയിച്ചു. വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോർക്ക റൂട്ട്സിന്റെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്.  ഓൺലൈൻ മുഖേന മാത്രമേ അപേക്ഷ നല്‍കാനാകൂ. 

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയിൽ പങ്കെടുക്കുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.
—----------------
ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം

Join WhatsApp News
Mr Pranchy 2024-02-28 23:13:28
Pravasi pranchies, note the point. You can eat, drink and merry with politicians on the account of Kerala taxpayers money while thousands of poor people starving there.
josecheripuram 2024-02-29 01:26:02
Let me know what is this so called "LOKA KERALA MAHA SABHA" I think some rich business "pravasi" have some fun in Kerala. Kind of " Ardharathrik kuda Pidikkukka".
josecheripuram 2024-02-29 01:45:05
I would like to tell you a story, a valuable diamond was swallowed by a rat, the owner called a rat expert, he came and among a group of rat he killed a rat and took out the precious diamond. The owner asked the rat expert how did you find the right rat? He said "An idiot who get rich leaves his people and stays by himself".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക