കൊച്ചി: പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്.
വീട്, കെ എസ് എഫ് ഇയിലെ ഡെപ്പോസിറ്റുകള്‍ അടക്കം കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. മോന്‍സന്‍, ഭാര്യ മോന്‍സി മാവുങ്കല്‍, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താല്‍ക്കാലികമായി ഇ ഡി കണ്ടുകെട്ടിയത്.