തമിഴ്സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രോജക്ടിന് അരങ്ങൊരുങ്ങുന്നു. സാക്ഷാല്‍ രജനീകാന്തും ഉലകനായകന് കമലഹാസനും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. എ വി എം ആണ് രണ്ട് ഇതിഹാസ താരങ്ങളെ ഒരുമിപ്പിക്കുന്നത്.
രജനീകാന്തും കമല്‍ ഹാസനും നേരത്തേ എ വി എമ്മിന്റെ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും സൂപ്പര്താരങ്ങളായതോടെ ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുമിച്ച് അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ എ വി എം ശരവണനാണ് പുതിയ ചിത്രത്തില്‍ രണ്ട് മഹാരഥന്മാരെ ഒരുമിപ്പിക്കുന്നത്.
ശരവണന്റെ ആഗ്രഹത്തിന് രജനിയും കമലും സമ്മതം മൂളിക്കഴിഞ്ഞുവെന്ന് ശരവണന് പറഞ്ഞു. താരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഇനിയെല്ലാം ഞങ്ങളുടെ ജോലിയാണ്. എന്തായാലും രജനിയുടെയും കമലിന്റെയും ആരാധകര്‍ ആവേശത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചിരിക്കുന്നത്.