തിരുവനന്തപുരം: ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് മോശം റിവ്യു നല്കിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോടതി.
മോശം റിവ്യു നല്കി സിനിമയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് ചിത്രത്തിന്റെ നിർമ്മാണ കമ്ബനി നല്കിയ ഹർജിയിലാണ് ഉത്തരവ്. വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 7 വ്ലോഗർമാർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ബോളിവുഡ് നായിക തമന്നയായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയത്. മംമ്ത മോഹൻദാസും ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷത്തില്‍ എത്തിയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത്ത് ആണ്. ദിലീപിന്റെ 147-ാം ചിത്രമായിരുന്നു ബാന്ദ്ര.